കാഞ്ഞങ്ങാട് മാതൃ- ശിശു ആശുപത്രി ഉദ്ഘാടനം 8ന്, സംഘാടക സമിതി രൂപീകരിച്ചു.
കാഞ്ഞങ്ങാട്: കാസർകോടിന് സർക്കാർ നൽകിയ സമ്മാനമായ മാതൃ- ശിശു (അമ്മയും കുഞ്ഞും) ആശുപത്രി നിർമ്മാണ പ്രവൃത്തി പൂർത്തിയായി. ഉദ്ഘാടനം 8 ന് ആരോഗ്യ
മന്ത്രി കെ.കെ. ഷൈലജ ടീച്ചർ നിർവ്വഹിക്കും .
ഹൊസ്ദുർഗ് പഴയ ജില്ലാശുപത്രിക്ക് സമീപത്താണ് 75 സെന്റ് സ്ഥലത്ത് മൂന്ന് നില കെട്ടിടം നിൽക്കുന്നത് .9 40 കോടി രൂപ നിർമ്മാണ ചെലവ് . 112 കിടക്കകളുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക്, പ്രസവം, സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സ തുടങ്ങിയ സേവനങ്ങൾക്ക് മാതൃശിശു ആശുപത്രി ഉപയോഗപ്പെടുത്താം.
നിലവിലെ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉൾപ്പെടുത്തിയിട്ടില്ലെന്നും അതിന് പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിലെ കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്ന ബ്ലോക്കാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഡിഎംഒ ആരോഗ്യം ഡോ എ.വി രാംദാസ്
പറഞ്ഞു.
പ്രസവം മുതൽ ശിശു രോഗങ്ങളും സ്ത്രീകളുടെ അസുഖങ്ങളും ചികിത്സിച്ചു ഭേദമാക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രമാകും ഈ ആശുപത്രി. ജില്ലാ ആശുപത്രിയിൽനിന്ന് മൂന്ന് കിലോ മീറ്ററും കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് 30 കിലോമീറ്ററുമാണ് കാഞ്ഞങ്ങാട് ഒരുങ്ങുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്കുള്ള ദൂരം. ആശുപത്രിയിൽ ഗൈനക്കോളജി,
പീഡിയാട്രിക്സ്, അനസ്തേഷ്യ, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോളജി വിഭാഗങ്ങളുടെ സേവനം ലഭ്യമാകും. പ്രസവ ശേഷം അമ്മയേയും കുഞ്ഞിനേയും വീടുകളിലേക്ക് എത്തിക്കുന്ന മാതൃയാനം പദ്ധതിയുൾപ്പെടെ അത്യാധുനിക വൈദ്യ
സംവിധാനങ്ങൾ നിറഞ്ഞ ആശുപത്രി ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാകും.2019 ഫെബ്രുവരി 3 നാണ് തറക്കല്ല് ഇട്ടത്.
2 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിൻ്റെ വൈദ്യുതി കണ പ്രവർത്തനങ്ങൾ 25 ശതമാനം ബാക്കിയുണ്ട് ഫെബ്രുവരി 8 ന് ആശുപത്രി ഉദ്ഘാടനം ചെയ്യുമെങ്കിലും പൂർണ്ണ തോതിൽ പ്രവർത്തിക്കാൻ പിന്നെയും സമയമെടുക്കും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടക്കുന്ന ഉദ്ഘാടനമാണ് ഇപ്പോൾ നടക്കുന്നതെന്നും ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൻ്റെ ഗതി ഇതിന് പരാതിരുന്നാൽ മതിയെന്നും ചില യു ഡി എഫ് നേതാക്കൾ വ്യക്തമാക്കി.
ഉദ്ഘാടന സംഘാടക സമിതി രൂപീകരണ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ആദ്യക്ഷം വഹിച്ചു. വൈസ് ചെയർമാൻ ബിൻ ടെക് അബ്ദുള്ള, ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ കൺസിലർമാർ ഡെപ്യൂട്ടി ഡി.എം ഒ ഡോ.മനോജ് എന്നിവർ സംസാരിച്ചു.നഗര 1 wി പകെ.വി സുജാത ചെയർമാനും ഡി.എം ഒ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.