വിജയ രാഘവൻ നയിക്കുന്ന എല്‍ഡിഎഫ് വടക്കൻ മേഖലാ ജാഥ 13 ന് ഉപ്പളയിൽ നിന്ന്.. വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ‘നവകേരള സൃഷ്ടിക്കായി, വീണ്ടും എല്‍.ഡി.എഫ്’ എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് നേതൃത്വത്തില്‍ ആരംഭിക്കുന്ന ‘വികസന മുന്നേറ്റ ജാഥകള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയും ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 13-ന് കാസര്‍ഗോഡ് നിന്നും ഫെബ്രുവരി 14-ന് എറണാകുളത്ത് നിന്നുമാണ് പ്രചരണജാഥകള്‍ ആരംഭിക്കുന്നത്.
ഉപ്പളയിൽ നിന്ന് ആരംഭിക്കുന്ന ജാഥ തൃശ്ശൂരില്‍ സമാപി ക്കും. എ.വിജയരാഘവന് നേതൃത്വം നല്കുന്ന ജാഥ 13-ന് വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം നേതൃത്വം നല്കുന്ന മറ്റൊരു ജാഥ എറണകുളത്ത് 14-ന് വൈകിട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളും യഥാക്രമം തൃശ്ശൂരും, തിരുവനന്തപുരത്തും ഫെബ്രുവരി 26-ന് സമാപിക്കും.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കാനുള്ള സംഘടനാ സമിതികള്‍ രൂപീകരിക്കാന്വ്യാഴാഴ്ച്ച സമാപിച്ച സിപിഐ എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.
ക്ഷേമപെന്‍ഷനുകളുടെ വിപുലീകരണം, പ്രവാസി പുരനധിവാസം, ഉന്നത വിദ്യാഭ്യാസമേഖലയുടെ നവീകരണം, ലൈഫ് മിഷന് വഴി ഒന്നരലക്ഷം വീടുകള്‍ നിര്‍മ്മിക്കാ നുള്ള തീരുമാനം, റബ്ബറിന്റെ തറവില വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെയുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച അംഗീകാരം കിട്ടി. വിപുലമായ തൊഴിലവസര സാദ്ധ്യതകള്‍ കേരളത്തില്‍ സൃഷ്ടിക്കാനും അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഊന്നല്‍ നല്‍കാനുമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും സിപിഐ എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. എല്ലാ ജില്ലകളിലുമുള്ള പാര്‍ടി നേതൃത്വത്തിലുള്ള വിവിധ പഠനഗവേഷണ കേന്ദ്രങ്ങള്‍ ഈ പ്രചരണത്തിന് പ്രത്യേകം മുന്‍കൈയെടുക്കണമെന്നും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.