സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മികച്ച റിപ്പോർട്ടർ പുരസ്കാരം കാഞ്ഞങ്ങാട് മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടറുമായ ഇ.വി.ജയകൃഷ്ണന്.
കാഞ്ഞങ്ങാട്: കലോത്സവത്തിനെത്തിയ കൗമാരപ്രതിഭകളെ ഈ നാട്ടിലേക്കു സ്വീകരിക്കുക മാത്രമായിരുന്നില്ല കാഞ്ഞങ്ങാട്ടുകാർ ചെയ്തത്. മറ്റിടങ്ങളിൽ നിന്നെത്തിയ ഓരോ പ്രതിഭകളെയും ഇവിടുത്തെ ആളുകൾ അവരവരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപ്പോയി താമസിപ്പിച്ചു.അഞ്ചാം ദിവസം വീട്ടുകാരോടു യാത്ര പറയുമ്പോൾ അവർ പരസ്പരം തേങ്ങിയും വിതുമ്പിയും ചേർത്തു പിടിച്ചും സ്നേഹത്തിലലിഞ്ഞു.ഇതിന്റെ പശ്ചാത്തലത്തിൽ ഇ.വി.ജയകൃഷ്ണൻ മാതൃഭൂമിയുടെ കലോത്സവ പേജിൽ ഏഴുതി,’അടരുവാൻ വയ്യ’. ഈ സ്റ്റോറിക്കാണ് പുരസ്കാരം.ജേർണലിസത്തിൽ ബിരുദാന്തര ബിരുദ ധാരിയാണ് ഇ.വി.ജയകൃഷ്ണൻ.കഴിഞ്ഞ 11 വർഷമായി കാഞ്ഞങ്ങാട്ടെ മാതൃഭൂമി റിപ്പോർട്ടറാണ്.കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡന്റ്,യു.ബി.എം.സി.എ.എൽ.പി.സ്കൂൾ പി.ടി.എ പ്രസിഡന്റ്,മാതൃഭൂമി സ്റ്റഡിസർക്കിൾ,മാതൃഭൂമി ഗൃഹലക്ഷ്മിവേദി എന്നിവയുടെ ജില്ലാ കോർഡിനേറ്റർ,കാഞ്ഞങ്ങാട് നന്മമരം കൂട്ടായ്മയുടെ രക്ഷാധികാരി,സപര്യസാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റി നിർവാഹക സമിതിയംഗം എന്നി നിലകളിലും പ്രവർത്തിക്കുന്നു.തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിനടുത്തെ പി.നാരായണൻ നമ്പ്യാരുടേയും പരേതയായ ഇ.വി.ജാനകിയമ്മയുടേയും മകനാണ്.ഭാര്യ:ദിവ്യാജയകൃഷ്ണൻ.മക്കൾ: ദേവനാരായണൻ,ഉത്രജാനകി.കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ തോട്ടോൻകോമൻ മണിയാണി അവാർഡ്,പ്രഥമ വാർത്താസാരഥി പുരസ്കാരം,പ്രഥമ അൻവർസ്മാരക പുരസ്കാരം,ജന്മദേശം പുരസ്കാരം,കാഞ്ഞങ്ങാട് റോട്ടറിയുടെ വൊക്കേഷണൽ എക്സ് ലൻസ് പെരിയ കുട്ടി വെളിച്ചപ്പാടൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.