കെ പി എ മജീദും പി വി അബ്ദുൽ വഹാബും മത്സരിക്കുന്നതിനെതിരെ കെഎംസിസി
അബുദാബി: പാർട്ടി പദവിയിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർ നിലവിലെ സാഹചര്യത്തിൽ അനിവാര്യമല്ലെങ്കിൽ മത്സരിപ്പിക്കരുതെന്നു കെഎംസിസി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദും ദേശീയ ട്രഷററും എംപിയുമായ പിവി വഹാബും സ്ഥാനാർത്ഥികൾ ആവേണ്ട അനിവാര്യത ഇപ്പോൾ പാർട്ടിക്കോ മുന്നണിക്കോ ഇല്ല. മാത്രവുമല്ല തിരഞ്ഞെടുപ്പ് ഗോദയിൽ എൻജിനിയറിങ്ങിനു നായകരില്ലാത്ത അവസ്ഥ വരുമെന്നും കെഎംസിസി മുന്നറിയിപ്പ് നൽകി. അബുദാബി കെഎംസിസിയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾക്കു കത്ത് നൽകിയത്. ഇവർ രണ്ടു പേരും സ്ഥാനാർഥികൾ ആവുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാവുന്നത്.
യുഡിഎഫിനും മുസ്ലിം ലീഗിനും ഏറ്റവും നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ലിസ്റ്റ് വളരെ പ്രസക്തവും പ്രധാന്യമേറിയതുമാണ് . സ്വാധീനങ്ങൾ ഉപയോഗപ്പെടുത്തി സീറ്റ് ഉറപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.