ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ചു വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി…..
രാവിലെ ഉറക്കം എഴുനേറ്റു ഫേസ്ബുക് തുറന്നപ്പോൾ അയാൾ ആദ്യം കണ്ട വാർത്ത അതായിരുന്നു..
കട്ടിലിൽ തന്നെ കിടന്നു അദ്ദേഹം ആ വാർത്ത മുഴുവൻ വായിച്ചു തീർത്തു…
പിന്നെ കമന്റ് ബോക്സിലേക് കണ്ണുകൾ ഓടിച്ചു
വൈവിദ്ധ്യം നിറഞ്ഞ ഹൃസ്യവും ദീർഘവുമായ തെറികൾ …
അയാൾ ഇന്നേ വരെ കേൾക്കാത്ത തെറികളാൽ കമന്റുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു
ഭർത്താവ് ഉണ്ടായിട്ടും കാമം മൂത്തു കാമുകന്റെ ചൂട് ആഗ്രഹിച്ചു പോയ അവളൊരു പെണ്ണാണോ ?
അതെ മൂപ്പര് പറഞ്ഞത് സത്യമാണല്ലോ !!
ഒരു നെടുവീർപ്പിട്ട്
ആളുകളെ ത്രസിപ്പിച്ച കമന്റ് ഇട്ട ആ സഹോദരന്റെ പ്രൊഫൈലിൽ ചുമ്മാ ഒന്ന് കയറി നോക്കി
എന്നാൽ
അതിൽ മുഴുവൻ അർദ്ധ നഗ്നകളായ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ.. !!
ഫ്രണ്ട് ലിസ്റ്റിൽ ഏറെയും നഗ്ന ഫോട്ടോ വെച്ച പ്രൊഫൈലുകൾ !..
” വീട്ടിലെ കാർന്നോർക്ക് അടുപ്പിലും ആകാമല്ലോ… !!!
മനസ്സിൽ ഓർത്തു
വീണ്ടും കമന്റ് ബോക്സിലേക്ക് കണ്ണുകൾ ചലിപ്പിച്ചു
ഏറ്റവും കൂടുതൽ ആളുകൾ അംഗീകരിച്ച ആളുകളെ ചിരിപ്പിച്ച , കൂടുതൽ ലൈക് വാരി കൂട്ടിയ മറ്റൊരു കമന്റ് ഇങ്ങനെ ആയിരുന്നു
” ഉണ്ണാക്കനായ ഭർത്താവ് ആയിരിക്കും
പെണ്ണിന് …$%#*€^£…… കൊടുത്തില്ലെങ്കിൽ അവൾ അതു കൊടുക്കുന്ന ആളുകളെ തേടി പോവും ”
അങ്ങനെ ആണോ ?…
എല്ലാ സ്ത്രീകളും?.. ഒരിക്കലുമല്ല..
..
ഫോൺ എടുത്തു വെച്ചു അയാൾ തന്റെ മാതാവിനെ കുറിച്ചോർത്തു..
ഒരു ഫോൺ കാൾ പോലുമില്ലാത്ത കാലത്തു വര്ഷങ്ങളോളം പിതാവ് ഗൾഫിൽ നിന്നിട്ടും മാതാവ് ആരെയും തേടി പോയിട്ടില്ല
അയാൾ ചിന്തിച്ചു തീരും മുമ്പാണ് ഭാര്യ റൂമിലേക്ക് കടന്നു വന്നത്
അവളുടെ കയ്യിൽ അദ്ദേഹത്തിന് രാവിലെ കഴിക്കാനുള്ള മരുന്നായിരുന്നു
അയാളെ പതുക്കെ ഉയർത്തി തലയണയിൽ തല ചേർത്ത് വെച്ചു അവൾ കയ്യിലുള്ള മരുന്ന് വായിലേക്ക് വെച്ചു കൊടുത്തു വെള്ളവും കുടിപ്പിച്ചു
ശേഷം അയാളെ കുളിപ്പിച്ചു മൂത്ര പൈപ്പ് വൃത്തിയാക്കി ബെഡ് ഷീറ്റ് മാറ്റി നെറ്റിയിൽ ഒരു ചുംബനവും നൽകി ഭക്ഷണം ഇപ്പൊ കൊണ്ട് വരാമെന്നു പറഞ്ഞു പോയപ്പോൾ എഴുനേൽക്കാൻ സാധിക്കാത്ത അദ്ദേഹം ആ കമന്റ് ബോക്സിൽ ഇങ്ങനെ എഴുതി ചേർത്തു
” നാല് വർഷമായി ശരീരം തളർന്നു കിടക്കുന്ന എന്നെ പരിചരിക്കുന്നത് എന്റെ പ്രിയപ്പെട്ട ഭാര്യയാണ്…
ആണിന്റെ ചൂട് കിട്ടിയില്ല എങ്കിൽ കണ്ടവന്റെ കൂടെ സുഖം തേടി പോകുന്നവരല്ല യഥാർത്ഥ ഭാര്യമാർ
ഭർത്താവിന്റെ അസാന്നിധ്യത്തിലും തന്റെ ശരീരം പവിത്രമായി സൂക്ഷിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള 99.9% സ്ത്രീകളും
ഒരു ഭാര്യ ഭർത്താവിനെ ആക്രമിച്ചു കാമുകന്റെ കൂടെ പോയാൽ തമാശക്കാണെങ്കിലും മുഴുവൻ സ്ത്രീകളെയും പരിഹസിക്കാറുണ്ട്.. !!
ചെറിയ ഒരു സംഖ്യ സ്ത്രീകൾ ചെയ്യുന്ന ദുഷ് പ്രവർത്തി നോക്കി എല്ലാ സ്ത്രീകളെയും അടച്ചു ആക്ഷേപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല ”
( സ്ത്രീകൾ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ ശരീരത്തിന്റെ ചൂട് മാത്രമല്ല
ആത്മാർത്ഥമായ സ്നേഹവും പരിചാരണവും കൂടെയാണ്
ഭർത്താവ് പ്രവാസി ആയാലോ വിധവയാണെങ്കിലോ അവളെ തന്റെ ആവശ്യത്തിന് കിട്ടുമെന്ന് കരുതുന്ന ഞെരമ്പ് രോഗികൾക്ക് സ്ത്രീകളുടെ മനസ്സ് അറിയില്ല എന്ന് വേണം കരുതാൻ )
രചന : യാസര് ഏ ടി