മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധി കെ. സുധാകരനെ വിളിപ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരനെ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചക്ക് വിളിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുധാകരന് നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിച്ചതെന്നാണ് സൂചന.
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആരെയും താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും സുധാകരന് രാവിലെ വിശദീകരിച്ചിരുന്നു. സി.പി.എം പോലും പ്രതികരിക്കാത്ത വിഷയത്തില്‍ ഷാനിമോള്‍ ഉസ്മാന് രോഷം ഉണ്ടായത് സംശയം ഉണ്ടാക്കുന്നുണ്ടെന്നും സുധാകരന് ഡല്‍ഹിയില്‍ പറഞ്ഞു. കെ. സുധാകരന് പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന പ്രസ്താവനക്കെതിരെ കെ.പി.സി.സിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സുധാകരന് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു.
അതേസമയം, കെ. സുധാകരന്റെ അധിക്ഷേപം ശരിയല്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.