കയർഫെഡ്
കയർ ഭൂവസ്ത്ര ശില്ലശാല സംഘടിപ്പിച്ചു.
കാസർകോട് :കയർ വികസന വകുപ്പിൻെറ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ കയർ പ്രോജക്ട് ഓഫീസിൻെറ പരിധിയിലുള്ള കാസറഗോഡ് ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ സെക്രട്ടറിമാർ, നിർവഹണ ഉദ്യോഗസ്ഥർ,എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
പരമ്പരാഗത വ്യവസായമായ കയർ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിനായി വിവിധങ്ങളായ പ്രോത്സാഹന പദ്ധതികളാണ് സർക്കാർ കയർ വികസന വകുപ്പ് മുഖേന ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്. കയറിൻെറ പുത്തൻ ഉപയോഗ മേഖലകളിൽ സുപ്രധാനമാണ് കയർ ഭൂവസ്ത്രം. വെർച്വൽ കയർകേരള 2021 മുന്നോടിയായി കയർ വികസന വകുപ്പിൻെറ അഭിമുഖ്യത്തിൽ കണ്ണൂർ കയർ പ്രോജക്ട് ഓഫീസിൻെറ പരിധിയിലുള്ള കാസറഗോഡ് ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ സെക്രട്ടറിമാർ, നിർവഹണ ഉദ്യോഗസ്ഥർ,എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ നടന്ന ശില്പശാല കാസർഗോഡ് ജില്ലാ കളക്ടർ ഡോക്ടർ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് എൻ സായ്കുമാർ, കുസുമ ഹെഗ്ഡെ, വന്ദന ബാലരാജ് ,ജയ്സൺ മാത്യു, എ പി സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. കയർ പ്രോജക്ട് ഓഫീസർ ടി ശിവശങ്കരൻ സ്വാഗതവും, കയർ ഇൻസ്പെക്ടർ മഞ്ജുഷ ശ്രീധർ നന്ദിയും പറഞ്ഞു.
തുടർന്ന് കയർഭൂവസ്ത്രം വിധാനം സാങ്കേതിക വശങ്ങൾ എന്നീ വിഷയത്തെക്കുറിച്ച് കയർഫഡ് ടെക്നിക്കൽ സർവീസ് മാനേജർ ഹരീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്തു. തുടർന്ന് തൊഴിലുറപ്പും കയർ ഭൂവസ്ത്ര സംയോജിത പദ്ധതിയും എന്ന വിഷയത്തെ കുറിച്ച് കെ പ്രദീപും ക്ലാസ്സുകൾ കൈകാര്യം ചെയ്തു