കോവിഡ് രൂക്ഷമാകുമ്പോഴും കുടുംബശ്രീയുടെ
കൊടൈക്കനാൽ വിനോദ യാത്ര
കാഞ്ഞങ്ങാട്: കോവിഡ് ജില്ലയിൽ രൂ ക്ഷമായിരിക്കെ കുടുംബശീ പ്രവർത്തകരുടെ കൂട്ടത്തോടെ യുള്ള ഊട്ടി – കൊടൈക്കനാൽ വിനോദയാത്ര വിവാദമാവുന്നു.
കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലുള്ള വിവിധ കുടുംബശ്രീ യൂണിറ്റിൽ നിന്നുമുള്ള സ്ത്രീ കളാണ് കാഞ്ഞങ്ങാട്ട് നിന്നും വിനോദയാത്ര പോയത്.
45 ആളുകൾക്ക് ഇരിപ്പിട – സൗകര്യമുള്ള ടൂറിസ്റ്റ് ബസ്സി ലാണ് കുടുംബശ്രീ അംഗങ്ങൾ വിനോദയാത്ര പോയത്.
കാഞ്ഞങ്ങാട് നഗരസഭയു ടെയോ കുടുംബശ്രീ ഉദ്യോ ഗസ്ഥരുടെയോ അനുമതി യില്ലാതെയാണ്, സ്ത്രീകൾ – വിനോദയാത്രയ്ക്ക് പോയത്. ” കുടുംബശ്രീയുടെ നേതൃത്വ
ത്തിലുള്ള വിനോദയാത്രയ ല്ല ഇതെന്നും, അംഗങ്ങൾ സ്വമേധയാ പണംമുടക്കി വിനോദയാത്ര പോകുകയാ യിരുന്നുവെന്ന് കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
22 സ്ത്രീകൾ യാത്രാ സംഘത്തിലുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
വിനോദയാത്രാ സംഘത്തിൽ കോവിഡ് ബാധിച്ച വീടിനടുത്തു ള്ള സ്ത്രീകളുമുണ്ടായിരുന്നു. കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായിരിക്കെയാ ണ് കുടുംബശ്രീ അംഗങ്ങൾ ഉല്ലാസ യാത്രയ്ക്ക് പോയത്.
കുടുംബശ്രീ വിനോദയാത്ര സംഘത്തിനൊപ്പം കാഞ്ഞ ങ്ങാട്ട് നിന്നുമുള്ള ഒരു ഫോ ട്ടോഗ്രാഫറുമുണ്ടായിരുന്നു.