എം പി എസ് ജി വി എച്ച് എസ് എസ് വെള്ളിക്കോത്ത് പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 111 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ 111 വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനവും ശിലാസ്ഥാപനവും നടത്തപ്പെടുകയാണ്. കാസർഗോഡ് ജില്ലയിൽ പാഠ്യപ്രവർത്തനങ്ങളിലും പാമ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തിവരുന്ന വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ കിഫ്ബി ധനസഹായത്തിൽ നിർമ്മിച്ച 3 കോടി രൂപയുടെ ബഹുനിലകെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി ഫെബ്രുവരി 6 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.തദവസരത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കെട്ടിടത്തിന്റെ ശിലാഫലകം-അനാച്ഛാദനം എംപി രാജ് മോഹൻ ഉണ്ണിത്താന്റെ സാന്നിധ്യത്തിൽ കേരള റവന്യൂ-ഭവനനിർമ്മാണ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിക്കും. കോവിഡ് 19 ന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ചടങ്ങിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രതിനിധികളും പങ്കെടുക്കുo
ഇരുസംബന്ധിച്ച് ‘ചേർന്ന പത്ര സമ്മേ ളനത്തിൽ ഹെഡ്മാസ്റ്റർ പി.പി.അബ്ദുൾ ഹമീദ്, കെ ജയൻ,’ എസ് ഗോവിന്ദ രാജ്, ടി.വി തുളസി, കെ.രാജീവൻ എന്നിവർ സംബന്ധിച്ചു.