കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി അന്തരിച്ചു
കോട്ടയം: കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. കഥകളിയിലെ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്ന ഗോവിന്ദന് കുട്ടി ഗുരു കുടമാളൂർ കരുണാകരൻ നായരുടെ മരുമകനാണ്.