കര്‍ഷക വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിക്കുക;
കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന്
കാഞ്ഞങ്ങാട്: രാജ്യത്തെ കാര്‍ഷിക മേഖലയെയും കേരളത്തിലെ നാണ്യവിളകളെയും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരണമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ലേബര്‍ കോഡ് പിന്‍വലിക്കണമെന്നും സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കിയുള്ള കേന്ദ്ര ബജറ്റിനെതിരെയും പ്രതിഷേധം നടത്താന്‍ കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന് കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. സമ്മേളനം സി.ഐ ടി യു ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത, യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ വേണുഗോപാലന്‍, ജില്ലാ പ്രസിഡന്റ് കെ മനോജ് കുമാര്‍, ടി.വി.രാജേഷ്, എം രാകേഷ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.വി.രഘുനാഥന് പ്രസിഡന്റ്, എം.രാകേഷ് സെക്രട്ടറി പി.വി ജയചന്ദ്രന് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.