നീലേശ്വരം നഗരസഭയിൽ മുട്ടക്കോഴി വിതരണം
നീലേശ്വരം: നഗരസഭ 2020 – 21വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ ഫെബ്രുവരി 6 7 തീയതികളിലായി നീലേശ്വരം മൃഗശുപത്രിയിൽ വച്ച് വിതരണം ചെയ്യുന്നു. ടോക്കൺ നമ്പർ 1 മുതൽ 300 വരെ 06-02-21 ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ 9 മണി വരെയും ടോക്കൺ നമ്പർ 301 മുതൽ 07-02-21 ഞാറാഴ്ച രാവിലെ 8 മുതൽ 9 വരെയും വിതരണം ചെയ്യും.ഗുണഭോക്താക്കൾ ടോക്കാണുമായി വന്ന് പ്രസ്തുത ദിവസങ്ങളിൽ കൃത്യ സമയത്തു തന്നെ കോഴികളെ കൈപ്പറ്റണമെന്ന് അറിയിക്കുന്നു.