പത്ത് മാസത്തിനു ശേഷം പാര്‍ട്ടി വേദിയിലെത്തി ശോഭാ സുരേന്ദ്രന്
തൃശ്ശൂര്‍ : ബിജെപിയില്‍ വീണ്ടും സജീവമായി ശോഭാ സുരേന്ദ്രന്. പത്ത് മാസങ്ങള്‍ക്കു ശേഷമാണ് പാര്‍ട്ടി യോഗത്തില്‍ ശോഭ വീണ്ടും സജീവമാകുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പങ്കെടുക്കുന്ന ബി.ജെ.പി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ശോഭാ സുരേന്ദ്രന് എത്തിയത്.ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് ശോഭ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനാതലത്തില്‍ പ്രശ്നമങ്ങളില്ലാതെ മുന്നോട്ടു പോകണമെന്നാണ് ദേശീയ നേതൃത്വം നിര്‍ദേശം വെച്ചത്. സംഘടന ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന് ശോഭയെ ഫോണില്‍ ബന്ധപ്പെടുകയും ഇന്നത്തെ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അതേസമയം പാര്‍ട്ടി പരിപാടികള്‍ക്കും നിര്‍ണായക യോഗങ്ങളില്‍ പങ്കെടുക്കാനുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തൃശ്ശൂരിലെത്തി. ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്.