കെഎസ്ആർടിസിയിലെ 100 കോടി കാണാതായ സംഭവം; എംഡിയുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കുന്നതിനെ എതിർത്ത് സർക്കാർ
.
കൊച്ചി: കെഎസ്ആർടിസിയിലെ 100 കോടി കാണാതായെന്ന എംഡിയുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ. കേസ് എടുക്കാൻ കോടതി നിർദ്ദേശിക്കണമെന്ന ഹർജിയെ സർക്കാർ എതിർത്തു. കേസ് എടുക്കണമെന്ന് പറയാൻ ഹൈക്കോടതിയ്ക്ക് ആവില്ല. സുപ്രീം കോടതി ഉത്തരവുകൾ ഇത് വ്യക്തമാക്കിയിട്ടുണ്ട് എന്നും സർക്കാർ പറഞ്ഞു.
ഹർജിക്കാരന് പോലീസിൽ പരാതി നൽകുകയോ, സ്വകാര്യ അന്യായം ഫയൽ ചെയ്യുകയോ ചെയ്യാം. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.