വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ തമിഴ്നാട് സ്വദേശിക്കെതിരെ കേസ്
കാഞ്ഞങ്ങാട് :ദുബായിയിൽ ജോലിയടക്കമുള്ള വിസ വാഗ്ദാനം ചെയ്ത് 7. 20000
രൂപ തട്ടിയെടുത്തു. കാഞ്ഞങ്ങാട് ഭുവനേശ്വരി മാരേജ് ആൻഡ് ജോബ് കൺസൾട്ട് ഉടമ കുണ്ടംകുഴി കൊളത്തൂരിലെ കെ.വി.പ്രദീപ് കുമാറിന്റെ പരാതിയിൽ തമിഴ്നാട് മധുര വസന്ത നഗറിലെ വൺ നെസ്സ് എഡ്യൂ ടെക്ക് സ്ഥാപന ഉടമ ശെൽവകുമാർ ( 35 ) ന് എതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.
ദുബായിയിലെ തമാര കമ്പനിയിലേക്ക് ഒമ്പത് പേർക്ക് വിസ വാഗ്ദാനം ചെയ്താണ് 7. 20000 വാങ്ങി വിസ നൽകാതെ വഞ്ചിച്ചത്. മാവുങ്കാലിലെ സുനിൽ കുമാർ , ചായ്യോത്തെ സന്തോഷ് ,ഹരി , രാവണീശ്വരത്തെ ശരത് , കുഞ്ഞിമംഗലം ഏഴിലോട്ടെ സന്ദീപ് , ചായ്യോത്ത് സ്വദേശികളായ ഹരി ,രഞ്ജിത്ത് , കൊല്ലം സ്വദേശികളായ നൗഷാദ്, മനോജ് എന്നിവരിൽ നിന്നുമായി 80000 രൂപ വീതമാ ണ് വാങ്ങി നൽകിയത്. ഈ തുകയിൽ 55000 രൂപ വീതം
ആദ്യം എം സെൽവകുമാറി ന്റെ ബാങ്ക്
അക്കൗണ്ട് വഴിയാ ണ് നൽകിയത്. പിന്നീടാണ് 25000 രൂപ വീതം നൽകിയത്.
കഴിഞ്ഞ നവംബർ മാസത്തിൽ വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തിയവർക്ക് കമ്പനി വിസ നൽകാൻ തയ്യറായില്ല .ഒരു മാസത്തോളം അവിടെ കഴിഞ്ഞ ഇവർ രണ്ട് പേർ മറ്റ് കമ്പിനിയിൽ ജോലിയിൽ പ്രവേശിച്ചു . ബാക്കിയുള്ള എഴ് പേർ നാട്ടിൽ തിരിച്ച് എത്തി. ഇവരുടെ ചിലവ് ഇനത്തിൽ 91000 രൂപ കൂടി പ്രദീപന് വഹിക്കേണ്ടി വന്നു.
ചിലവായ തുക അടക്കം 8.11000 നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രദീപൻ പരാതി നൽകിയത്.
2020 ഒക്ടോബർ, നവംബർ ഡിസംബർ മാസത്തിലാണ് തുക നൽകിയത്.