പണിമുടക്കിയ വൈദ്യുതി ജീവനക്കാർ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
കാസർകോട്: വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള വൈദ്യുതി നിയമഭേദഗതി 2020 പിന്‍വലിക്കുക,കര്‍ഷകമാരണ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി നാഷണല്‍ കോര്‍ഡിനേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനേഴ്സ് (NCCOEEE) നേതൃത്വത്തില്‍ രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാര്‍ പണിമുടക്കി.പണിമുടക്കിയ ജീവനക്കാര്‍ ഡിവിഷന് തലത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. കാസറഗോഡ് ഡിവിഷന്‍തല സത്യാഗ്രഹം വിദ്യാനഗറില്‍ സി.ഐ.ടി.യു.ജില്ലാ ജനറല്‍ സെക്രട്ടറി സ.ടി.കെ.രാജന് ഉദ്ഘാടനം ചെയ്തു.കെ.പി.അശോകന് അദ്ധ്യക്ഷത വഹിച്ചു.കിസാന്‍ സഭ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സുരേഷ് ബാബു, KSEB വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജോ.സെക്രട്ടറി സ.വി.ജനാര്ദ്ദനന്,വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി സ.സദര്‍ റിയാസ്, CITU കാസറഗോഡ് ഏരിയാ സെക്രട്ടറി സ.പി.വി.കുഞ്ഞമ്പു,കര്‍ഷക സംഘം ഏരിയാ ഭാരവാഹി സ.എ.രവീന്ദ്രന്, കേരള എന്‍.ജി.ഒ.യൂണിയന് ജില്ലാ സെക്രട്ടറി സ.കെ.പി.ഗംഗാധരന്,അണ്‍എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി സ്വി.സി.മാധവന്,മോട്ടോര്‍ തൊഴിലാളി യൂണിയന്(സി.ഐ.ടി.യു.)ജില്ലാ സെക്രട്ടറി സ.ഗിരികൃഷ്ണന്‍,വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്(CITU) ജില്ലാ പ്രസിഡന്റ് സ.കെ.വിനോദ്,കെ.ശ്രീനിവാസന്,പാമു ഷമീര്‍,രാഗില്‍,സന്തോഷ് എന്നിവര്‍ സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കെ.എം.ജലാലുദ്ദീന്‍ സ്വാഗതവും എ.ജയകൃഷ്ണന് നന്ദിയും പറഞ്ഞു.