അബുദാബി ബിഗ് ടിക്കറ്റ്, ഒന്നാം സമ്മാനം കാസര്കോട്തൃക്കരിപ്പൂര് സ്വദേശിനി തസ്ലീനയ്ക്ക്
അബുദാബി:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 15 മില്യൺ ദിർഹം (32 കോടിയോളം രൂപ ) നേടിയത് തൃക്കരിപ്പൂർ വടക്കേ കോവ്വൽ സ്വദേശിനി തസ്ലീന പുതിയ പുരയിൽ
വര്ഷങ്ങളായി ഭർത്താവിനും മൂന്ന് മക്കൾക്കും ഒപ്പം ഖത്തറിൽ താമസക്കാരിയായ തസ്ലീന കഴിഞ്ഞ മാസം ജനുവരി 26 നാണ് ഒരു ഫോൺ കോളിലൂടെ അബുദാബി ബിഗ് ടിക്കറ്റ് കരസ്ഥമാക്കിയത്.
ജീവിതത്തിൽ ആദ്യമായാണ് ബംബർ തസ്ലീനയെ തേടിയെത്തുന്നത്. ഭാഗ്യം കടാക്ഷിച്ചത് വിശ്വസിക്കാൻ ഇപ്പോഴും സാധിച്ചില്ല എന്നാണ് തസ്ലീനയുടെ ആദ്യ പ്രതികരണം. ഭർത്താവ് അബ്ദുൽ ഗദ്ദാഫ് പ്രമുഖ ഹോട്ടൽ ശൃംഖല യായ എം ആർ എ യുടെ ഉടമകളിൽ ഒരാളാണ്. 21 വയസുള്ള മകനും, 15 വയസുള്ള മകളും ഒരു വയസുള്ള മൂന്നാമത്തെ കുട്ടിയുമായി ഖത്തറിൽ കഴിഞ്ഞു വരികയാണ് തസ്ലീന. തമിഴ് സൂപ്പർ താരം ആര്യ (ജംഷി ) യുടെ സഹോദരി കൂടിയാണ് തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശിനിയായ തസ്ലീന.