കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി എം.എസ് മാത്യു. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് സുഹൃത്ത് പ്രജി കുമാറില്‍ നിന്ന് ജോളിക്കായി സയനെെഡ് വാങ്ങി നല്‍കിയതെന്ന് മാത്യു പൊലീസിനോട് പറഞ്ഞു. ഇതിനായി അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും പ്രജികുമാറിന് നല്കി. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ഒരു തവണ മാത്രമാണ് പ്രജികുമാര്‍ സയനൈഡ് നല്‍കിയതെന്നും മാത്യു അന്വേഷസംഘത്തിന് മൊഴി നല്കി.
രണ്ട് വട്ടം സയനെെഡിനായി ചോദിച്ചിട്ടും സ്റ്റോക്കില്ലാത്തതിനാലാണ് ഒരു തവണ മാത്രം സയനൈഡ് കൈമാറിയതെന്നും പെരുച്ചാഴി കൃഷിനശിപ്പിക്കുന്നതിന് പരിഹാരം കാണാന്‍ വിഷപ്രയോഗം നടത്തണമെന്നായിരുന്നു മാത്യു പറഞ്ഞത്.
സ്വര്‍ണ വില്പനയില് തുടങ്ങിയ സൗഹൃദമാണ് സയനൈഡ് കൈമാറ്റത്തിലേക്ക് എത്തിച്ചത്.
അതേസമയം, കൊലപാതക പരമ്ബരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് അമേരിക്കയില്‍ നിന്ന് ദുബായി വഴിയാണ് റോജോ നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് എത്തിയത്. പൊലീസ് അകമ്ബടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടില്‍ എത്തിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടില്‍ എത്തിയത്.