ചിണ്ടേട്ടൻ ചരമ വാർഷികം സംഘാടക സമിതി രൂപീകരിച്ചു.
കരിന്തളം:കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ തല മുതിർന്ന നേതാവായിരുന്ന മുക്കട കെ ചിണ്ടേട്ടന്റെ ഇരുപതാം ചരമ വാർഷികം സി പി ഐ എം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 19 ന് കാലിച്ചാമരത്ത് വിവിധ പരിപാടികളോടെ ആചരിക്കും രാവിലെ 9 മണിക്ക് സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടക്കും ,വൈകിട്ട് 5 ന് പൊതു സമ്മേളനം തുടർന്ന് കലാപരിപാടി നടക്കും സംഘടകസമിതി രൂപീകരണ യോഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു ഓ എം ബാലകൃഷ്ണൻ അധ്യക്ഷനായി ടി പി ശാന്ത,,വി വി രാജൻ,കെ സതീശൻ ,പി ശാർങ്ങി,പി ലോജിത്ത് എന്നിവർ സംസാരിച്ചു വരയിൽ രാജൻ സ്വാഗതം പറഞ്ഞു.ഭാരവാഹികൾ ഓ എം ബാലകൃഷ്ണൻ (ചെയർമാൻ),എം ചന്ദ്രൻ (വൈസ് ചെയർമാൻ),പി ലോജിത്ത് (കൺവീനർ),സി വിനോദ് കുമാർ (ജോയിന്റ് കൺവീനർ)