ഇന്ധന വില വീണ്ടും കുതിക്കുന്നു; പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും കൂടി
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ജനുവരിയില്‍ 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതടക്കം ഈ വര്‍ഷം തുടക്കത്തില്‍തന്നെ 11 തവണയായി വില കൂട്ടുന്നു.
വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല്‍ ഒരു ലിറ്ററിന് 80 രൂപ 97 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 88.53രൂപയും ഡീസലിന് 82.65 രൂപയുമായി.
അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്ക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുകയാണ്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. ബജറ്റില്‍ പെട്രോളിനും ഡീസലിനും കാര്‍ഷിക സെസും ഏര്‍പ്പെടുത്തിയിരുന്നു.