കാസര്‍കോട് : ഐശ്വര്യകേരള യാത്രയ്ക്കിടെ കാസര്‍കോട്ട് തനിക്കുനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന വാര്‍ത്തകള്‍ തള്ളി രാജമോഹന്‍ ഉണ്ണിത്തന്‍. കെപിസിസി. നിര്‍വാഹകസമിതി അംഗവും ബ്ലോക്ക് പ്രസിഡന്റുമടങ്ങിയ സംഘം ഉണ്ണിത്താനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു എന്നുള്ള വാർത്ത ഏറെ ചർച്ചയായിരുന്നു . എന്നാൽ ഈ രീതിയിൽ വാര്‍ത്ത പുറത്തുവന്നതിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് രാജ്മോഹന്‍ ഉണ്ണിത്തന്‍ കരുതുന്നത് . എന്നെ തൊട്ടാല്‍ ഇവിടെയുള്ളവര്‍ അവനെ വെറുതെ വിടുമോ ..എം പി യ്ക്ക് എല്ലാവരും ഒരുപോലെയാ.. രമേശ് ചെന്നിത്തല ഐശ്വര്യകേരള യാത്ര തുടങ്ങിയ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി.ബി.അബ്ദുള്‍ റസാഖിന്റെ വീട്ടിലെ വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കളും ഇവിടെയുണ്ടായിരുന്നു. കല്യാണവീട്ടില്‍ നിന്നും മടങ്ങാനിറങ്ങിയപ്പോള്‍ തലയങ്ങാടി അര്ജ്ജുനന് അടുത്തേയ്ക്ക് വന്ന് എം പി പാര്‍ട്ടി നടപടികളില്‍ ഇടപെടുന്നത് ശരിയല്ലന്ന് പറഞ്ഞു. ഇത് എന്നോട് പറയണ്ട ,മുല്ലപ്പിള്ളിയോട് പറഞ്ഞാല്‍ മതി എന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്നും വന്നു . ഐശ്വര്യകേരള യാത്രയ്ല്‍ എനിക്ക് കിട്ടിയ ജനസമ്മതി ഇഷ്ടപ്പെടാത്ത കോൺഗ്രസിലെ മറ്റുചിലരുടെ കളിയും ഈ സംഭവത്തിന് പിന്നിലുണ്ട്. അതൊന്നും കാര്യമാക്കുന്നില്ലന്നും ഉണ്ണിത്താൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു ,പാര്‍ട്ടി നേതൃത്വത്തെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടന്നും ആര് എന്റെ അടുത്തു വന്നാലും കഴിയാവുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കും. ഒരു ഗ്രൂപ്പുകാരന്റെ ഇടപെടലും ഇക്കാര്യത്തില്‍ ഞാന്‍ അനുവദിക്കാറുമില്ലന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു .