ചിൻമയ മാനേജ്മെന്റ് യാഥാർഥ്യം ഉൾക്കൊള്ളുകയും, ചിലർക്ക് നൽകി എന്ന് അവകാശപ്പെടുന്ന 50 ശതമാനം ഫീസ് ഇളവ് എല്ലാ കുട്ടികൾക്കും നൽകുകയും, പുറത്താക്കിയ മുഴുവൻ കുട്ടികളെയും ഉടനടി തിരിച്ചെടുത്ത് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും ചെയ്യണമെന്ന് ചിൻമയ പാരന്റ്സ് കൂട്ടായ്മ ആവശ്യപ്പെട്ടു..
ചില തൽപര കക്ഷികൾ സ്കൂളിന് എതിരായി പ്രവർത്തിക്കുന്നു എന്ന നിലയിൽ ചിൻമയ മാനേജ്മെന്റ് നടത്തുന്ന പ്രചരണം അസത്യമാണെന്നും യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും രക്ഷിതാക്കൾ അറിയിച്ചു..
ഈ സമരത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് ഈ സ്കൂളിലെ രക്ഷിതാക്കളാണ്. ഞങ്ങളാരും ഈ സ്കൂളിന് എതിരല്ല . കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി തകർന്ന ഈ വർഷം നൽകാത്ത സേവനങ്ങൾക്ക് ഫീസ് ഒഴിവാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഓൺലൈൻ ക്ലാസിന്ന് ആവശ്യമായ ന്യായമായ ഫീസ് നൽകാമെന്നും അറിയിച്ചിരിന്നു.ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഒറ്റക്ക് ഒറ്റക്ക് സ്കൂളിൽ ചെന്ന രക്ഷിതാക്കളോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും ഫീസ് അടക്കാൻ പറ്റില്ലെങ്കിൽ ടി സി എടുത്തു കൊള്ളാനുമാണ് പറഞ്ഞത്. അത് കൊണ്ടാണ് അവിടത്തെ ആയിരത്തോളം രക്ഷിതാക്കൾ സോഷ്യൽ മീഡിയയിലൂടെ സംഘടിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ഇവരുടെ മറ്റുബ്രാഞ്ചുകളായ പയ്യന്നൂർ , തൃശൂർ, പാലക്കാട്, കണ്ണൂർ തുടങ്ങി മറ്റു ജില്ലകളിലുള്ള സ്കൂളുകളിൽ എല്ലാം സമരങ്ങളും , പ്രശ്നങ്ങളും നടക്കുകയും പിന്നീട് നടന്ന ചർച്ചയിൽ കൂടി ഫീസ് ഇളവ് നൽകി പ്രശ്നം രമ്മ്യമായി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. കാസറഗോഡ് ചിൻമയയിൽ മാത്രം പല തവണ ആവശ്യപ്പെട്ടിട്ടും രക്ഷിതാക്കളുമായി കൂട്ടായ ഒരു ചർച്ച നടത്താനോ അല്ലെങ്കിൽ ഒരു മൂന്നാം കക്ഷിയെ ഇടപെടുത്തി ക്കൊണ്ട് ചർച്ച ചെയ്യാനോ മാനേജ്മെന്റ് തയ്യാറായില്ല. ഇതിൽ ഇടപെട്ടു കൊണ്ട് ജനപ്രതിനിധികളായ MLA,MP എന്നിവർ ചർച്ച ചെയ്യാൻ തയ്യാറായെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല.
ചോദിച്ചവർക്കൊക്കെ 50 ശതമാനം ഫീസ് ഇളവ് നൽകി എന്ന മാനേജ്മെന്റിന്റെ അവകാശവാദം സത്യമാണെങ്കിൽ അന്നന്നത്തെ അന്നത്തിന് വേണ്ടി അദ്ധ്വാനിക്കുന്ന സലീമെന്ന ഓട്ടോ ഡ്രൈവർ അവിടെ പഠിപ്പിക്കുന്ന അവന്റെ നാല് കൂട്ടികളിൽ ഒരാളുടെ ഫീസെങ്കിലും ഒഴിവാക്കണമെന്ന് കെഞ്ചിയാചിട്ടും ഫീസ് കുറയ്ക്കാൻ തയ്യാറാവാതെ അവിടെ നിന്നും നാല് കുട്ടികളുടെയും ടി സി എടുപ്പിക്കുകയാണ് ചെയ്തത്. പത്ത് വർഷമായി ആ സ്കൂളിലെ രക്ഷിതാവായി തുടർന്ന് വന്ന ഒരു ഓട്ടോ ഡ്രൈവറോട് കാണിക്കാത്ത കരുണ ഈ മാനേജ് മെന്റ് പിന്നെ ആർക്കാണ് നൽകി എന്ന് അവകാശമുന്നയിക്കുന്നത്. ചോദിച്ചവർക്കൊക്കെ 50 ശതമാനം ഫീസ് ഇളവ് നൽകി എന്ന മാനേജ്മെന്റിന്റെ അവകാശവാദം സത്യമാണെങ്കിൽ സ്കൂളുമായി നേരിട്ട് ഒരുപാട് തവണ ഫീസ് ഇളവ് ആവശ്യപെട്ട രക്ഷിതാക്കൾ വീണ്ടും പത്രമാധ്യമങ്ങളിലൂടെ പരസ്യമായി 50 ശതമാനം ഫീസ് ഇളവ് ആവശ്യപ്പെടുകയാണ്.. സാമ്പത്തിക സ്ഥിതി നോക്കി ബോദ്യപെട്ടാൽ ഫീസിളവ് നൽകുമെന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റില്ല കാരണം നമ്മുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണ് അവരെ ബോദ്ധ്യപ്പെടുത്തുക. മാത്രവുമല്ല സാമ്പത്തിക സ്ഥിതി അനുസരിച്ചല്ല അവർ ഫീസ് നിഴ്ചയ്ച്ചിട്ടുള്ളതും, ഡൊണേഷൻ വാങ്ങിച്ചിട്ടുള്ളതും . ഇപ്പോൾ എല്ലാവർക്കും നൽകുന്നത് ഒരേ സേവനമാണ്. അത് കൊണ്ട് ഫീസിളവിന്റെ കാര്യത്തിൽ വേർതിരിവില്ലാതെ മുഴുവൻ വിദ്യാർത്ഥികൾക്കും 50 ശതമാനം ഫീസ് ഇളവ് നൽകി, അവർ വാക്ക് പാലിക്കണമെന്ന് രക്ഷിതാകൾ ആവശ്യപെടുന്നു.. 300 അല്ല 200 വിദ്യർത്ഥികളെ മാത്രമാണ് പുറത്താക്കിയതെന്ന മാനേജ്മെന്റിന്റെ അഭിപ്രായം സമൂഹത്തോടുള്ള കൊഞ്ഞനം കുത്തലാണ്. അക്കങ്ങളിൽ കെട്ടി മറിയാതെ 200 ഓളം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുക എന്നത് നിസാര കാര്യമല്ലെന്നും രക്ഷിതാക്കൾ അറിയിച്ചു. 200 വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കിയിട്ടില്ല ഓൺലൈൻ ക്ലാസിൽ നിന്ന് മാത്രമേ പുറത്താക്കിയിട്ടുള്ളു എന്ന വാദം സ്കൂൾ തുറക്കാതെ ഓൺലൈൻ ക്ലാസ് മാത്രം നടക്കുന്ന ഈ സഹചര്യത്തിൽ എത്രമാത്രം അപഹാസ്യമാണ് എന്ന് പൊതുജനം മനസിലാക്കണം. ഉദ്യോഗസ്തരേയും കളക്ടറേയും , രാഷ്ട്രീയക്കാരെയും തെറ്റിദ്ധരിപ്പിക്കുയാണെന്ന മാനേജ്മെൻറ് ആരോപണം തെറ്റിദ്ധാരണയുടെ പുറത്ത് ഇറങ്ങിവരുന്ന വിഡ്ഢികളല്ല ഉദ്യോഗസ്ഥരും രാഷ്ട്രീയ ജനപ്രതിനിധികളും എന്നും രക്ഷിതാക്കളുടെ പക്ഷത്ത് ന്യായം ഉളളത് കൊണ്ടാണ് അവർ കൂടെ നിന്നത് എന്ന് മനേജ്മെന്റ് മനസ്സിലാകുന്നത് നന്നായിരിക്കും എന്ന് രക്ഷിതാകൾ അറിയിച്ചു. സ്കൂൾ മെയിന്റനെൻസിന് ഭാരിച്ച ചിലവുകൾ ഉണ്ട് എന്നാണ് അവർ പറയുന്നത് അവർ പറഞ്ഞ കണക്ക് പ്രകാരം തന്നെ ഏകദേശം 5 കോടിക്ക് മുകളിൽ പണം ഫീസിനത്തിൽ തന്നെ വരുന്നുണ്ട് ഡൊണേഷൻ, പുസ്തകം, മറ്റു വകയിൽ വേറെയും വരുമാനം ഉണ്ട് . ചിലവ് ശമ്പളം വകയിൽ ഏറിയാൽ ഒന്ന് ഒന്നര കോടി രൂപ വരും ബാക്കി പണം മെയിന്റനെൻസ് വർകിന് ചിലവാകുന്നു എന്ന് പറയുന്നത് അവിശ്വസനീയമാണ് .ഇതിനേക്കാളും മെച്ചമായ സൗകര്യങ്ങൾ നൽകുന്ന ജില്ലയിലെ മറ്റു സ്കൂളുകൾക്കൊന്നും ഇല്ലാത്ത ചിലവ് ഞങ്ങൾക്കുണ്ട് എന്ന അവകാശവാദം ഫീസ് വാങ്ങാനുള്ള ഒരു ഉപായം മാത്രം ആണ്
വസ്തുതകൾ ഇതായിരിക്കെ പത്ര സമ്മേളനം വിളിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം മുഴുവൻ രക്ഷിതാക്കളുടെയും ഒരു യോഗം വിളിച്ചോ അല്ലെങ്കിൽ ഒരു മൂന്നാം കക്ഷിയെ ഉൾപ്പെടുത്തിക്കൊണ്ടോ ഈ പ്രശ്നം ന്യായമായ രീതിയിൽ പരിഹരിക്കുകയോ അല്ലെങ്കിൽ ജില്ലയിലുള്ള മറ്റു സ്കൂളുകൾ നൽകിയ പോലെ 50 ശതമാനം ഫീസ് ഇളവ് പ്രക്യാപിച്ച് മാനുഷിക പരിഗണന നൽകി പ്രശ്നം അവാസാനിപ്പിക്കണമെന്ന് രക്ഷിതാകൾ അഭ്യർഥിച്ചു.
അല്ലാത്ത പക്ഷം ധർണാ സമരം, നിരാഹാര സമരമടക്കമുളള മറ്റുസമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു..
രഘുറാം , രവീന്ദ്രൻ, അബ്ദുൾ നഹീം,മുകുന്ദന്, അബ്ദുൽ നാസർ, സവാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.