അയൽവാസികളെ നഗ്നത കാണിച്ച് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: അയൽവാസികളെ നഗ്നത കാണിച്ച് ശല്യപ്പെടുത്തിയ ആളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളകം കുന്നക്കാൽ മണക്കാട്ട് മറ്റത്തിൽ സാജുവിനെയാണ് (40) കസ്റ്റഡിയിലെടുത്തത്. ദിവസവും വൈകീട്ട് മദ്യപിച്ചാണ് എത്തിയിരുന്നത്. പരാതിയെത്തുടർന്ന് പൊലീസ് താക്കീത് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത് തുടർന്നതോടെയാണ് അറസ്റ്റ് ചെയ്തത്