‘ചെത്തുകാരന്റെ കുടുംബത്തിലെ ആള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍’,മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കോൺഗ്രസ്സ് നേതാവ് കെ സുധാകരന്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്. ചെത്തുകാരന്റെ കുടുംബത്തില്‍പ്പെട്ടയാള്‍ക്ക് സഞ്ചരിക്കാനായി ഹെലികോപ്ടര്‍ വാങ്ങിച്ചുവെന്നും അങ്ങനെ ചെയ്യുന്ന ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നുമായിരുന്നു കെ സുധാകരന്റെ അങ്ങേയറ്റം തരംതാണ പരാമര്‍ശം. തലശേരിയില്‍ വച്ച് നടന്ന ‘ഐശ്വര്യ കേരളയാത്രയുടെ യോഗ’ത്തില്‍ വച്ചാണ് സുധാകരന് ഇത്തരത്തില്‍ സംസാരിച്ചത്.കൂത്തുപറമ്പ് വെടിവയ്പ്പില്‍ ശരീരം തളര്‍ന്നു കിടപ്പിലായ പുഷ്പനെതിരെയും സുധാകരന് അടുത്തിടെ മോശമായി സംസാരിച്ചിരുന്നു. ‘മുഖ്യമന്ത്രിയുടെ തറവാട്ട് സ്വത്തില്‍നിന്നോ പാര്‍ട്ടി ഫണ്ടില്‍നിന്നോ അല്ല അവന് തുക നല്‍കിയത്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ലോകമെമ്പാടുനിന്നും ലഭിച്ച പണം ക്രിമിനലുകളായ പാര്ട്ടിസഖാക്കള്ക്കാണോ നല്‍കേണ്ടത്’-എന്നായിരുന്നു കോണ്‍ഗ്രസ് എംപി ചോദിച്ചത്.