‘ശിവശങ്കര്‍ നിരപരാധിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,മാധ്യമങ്ങളും വേട്ടയാടി, തുറന്നുപറഞ്ഞ് വേണു വാസുദേവന്‍ ഐഎഎസ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വാസുദേവന്‍ ഐഎഎസ്. തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അദ്ദേഹത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ തകര്‍ന്നടിയുമെന്നാണ് താന്‍ കരുതുന്നതെന്നും ശിവശങ്കര്‍ പുറത്തിറങ്ങിയതിലുള്ള തന്റെ സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെ മാദ്ധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.ശിവശങ്കറിനെനെതിരെ, ഏതാണ്ട് മുഴുവന്‍ സമയവും, മാദ്ധ്യമങ്ങള്‍ മാപ്പര്‍ഹിക്കാത്ത രീതിയിലാണ് പെരുമാറിയത്. ശിവശങ്കറിനെ മാദ്ധ്യമങ്ങള്‍ വേട്ടയാടുകയും അദ്ദേഹത്തിനെതിരെ അവര്‍ കള്ളക്കഥകള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. വേണു വാസുദേവന്‍ ഐഎഎസ് ആരോപിച്ചു.98 ദിവസത്തെ ജയില്‍വാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇന്ന് ജയില്‍മോചിതനായിരുന്നു. കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. കാക്കനാട് നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം മടങ്ങി. ഡോളര്‍ കടത്ത് കേസില്‍ എറണാകുളം പ്രത്യേക സാമ്പത്തിക കോടതിയാണ് ശിവശങ്കറിന് ഇന്ന് ജാമ്യം അനുവദിച്ചത്.ഡോളര്‍ കടത്തുമായി ബന്ധമില്ലെന്നും കസ്റ്റഡിയിലെ പ്രതികളുടെ മൊഴിമാത്രമാണ് അന്വേഷണസംഘത്തിന്റെ കൈവശമുളളതെന്നും മറ്റ് തെളിവൊന്നും ഹാജരാക്കാനായിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചിരുന്നു. രണ്ട് ലക്ഷം രൂപയ്ക്കും തത്തുല്യമായ രണ്ട് ആള് ജാമ്യത്തിലുമാണ് ശിവശങ്കര്‍ ജയില്‍ മോചിതനായത്.സ്വര്‍ണക്കടത്ത് കേസിലും കളളപ്പണകേസിലും ഡോളര്‍ കടത്ത് കേസിലുമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്തിരുന്നത്. ഒക്ടോബര്‍ 28ന് എന്‍ഫോഴ്സ്മെന്റാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കളളപ്പണകേസിലായിരുന്നു അത്.തുടര്‍ന്ന് നവംബര്‍ മാസത്തില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസിലും കളളപ്പണകേസിലും നേരത്തെ ജാമ്യം ലഭിച്ചെങ്കിലും ഡോളര്‍ കടത്ത് കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ഇന്ന് ഈ കേസിലും ജാമ്യം ലഭിച്ചതോടെ ശിവശങ്കറിന് ജയില്‍ മോചിതനാകാന്‍ വഴിയൊരുങ്ങുകയായിരുന്നു.