ഡ്രൈവിംഗ് പരിശീലകർക്ക് പരിശീലനം നൽകി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
വെളളരിക്കുണ്ട്: റോഡുസുരക്ഷാ മാസം 2021 ൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിൻ്റെ നേതൃത്വത്തിൽ ഡ്രൈവിംഗ് സ്കൂൾ ആശാൻമാർക്ക് പ്രായോഗിക പരിശീലനം നൽകി. പുതിയ ഡ്രൈവിങ്ങ് പരിശീലന രീതികൾ പരിചയപ്പെടുത്താനാണ് പരിപാടി സംഘടിപ്പിച്ചത് 35 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം വിജയൻ നേതൃത്വം നൽകി.