എയ്ഡഡ് നിയമനങ്ങൾ പി എസ് സി യ്ക്ക് വിടാത്തത്തിൽ പ്രതിഷേധിച്ച് നടത്തുന്ന സൈക്കിൾ സന്ദേശ യാത്ര ആരംഭിച്ചു.
കാസർകോട്: എയ്ഡഡ് നിയമനങ്ങൾ PSC യ്ക്ക് വിടാത്ത എൽ.ഡി എഫ് സർക്കാറിൻ്റെ ജനവഞ്ചനക്കെതിരെ As 4 ൻ്റെ നേതൃത്വത്തിൽ സമര സന്ദേശയാത്ര നടത്തുന്നു.
നേതാക്കളായ സന്തോഷ് പാലത്തും പാടൻ്റെയും ഷാജി കെ.കെ.ആനാരിയുടെയും നേതൃത്വത്തിൽ “കാസർഗോഡ് നിന്നും വെങ്ങാനൂരിലേക്ക് നടത്തുന്ന സമര സന്ദേശ സൈക്കിൽ യാത്ര” കാസർഗോട്ട് ആദിവാസി സാമൂഹിക പ്രവർത്തകൻ കൃഷ്ണൻ പരപ്പച്ചാൽ പതാക കൈമാറി ഉൽഘാടനം ചെയ്തു. സുകുമാരൻ കുട മിന്ന പരിപാടിയിൽ പങ്കെടുത്തു.