അംഗഡിമുഗർ :എസ് വൈ എസ് പുത്തിഗെ നോർത്ത് സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു. പെർമുദ അജ്ജികുമാർ അഹ്ദലിയ മസ്ജിദ് പരിസരത്തു നടന്ന കൗൺസിൽ സർക്കിൾ പ്രസിഡന്റ് അബ്ദു റഹീം സഖാഫി അമ്പേരി യുടെ അധ്യക്ഷതയിൽ സോൺ ദഅവാ പ്രസിഡന്റ് ഇബ്രാഹിം സഖാഫി കാർന്നുർ ഉത്ഘാടനം ചെയ്തു.സഈദ് മാസ്റ്റർ പർളാഡം സഘടന റിപ്പോർട്ടും, റസാഖ് മാസ്റ്റർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സർക്കിൾ സി സി സയ്യിദ് ഹാമിദ് അൻവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു, മൂസ സഖാഫി കളത്തൂർ വിഷയവതരണം നടത്തി. സൂപി മദനി കന്തൽ,കരീം മാസ്റ്റർ, അഷ്റഫ് സഅദി അരിക്കടി, താജുദീൻ മാസ്റ്റർ, അബ്ദു റഹ്മാൻ മുസ്ലിയാർ ചെന്നാർ, ലത്തീഫ് സഅദി, കുട്യാളം സഖാഫി, ലത്തീഫ് മാസ്റ്റർ, സിദീഖ് മാസ്റ്റർ, അബ്ബാസ് എ എസ് ആർ, മൻഷാദ് അഹ്സനി, അബു സാലിഹ്, ബഷീർ ചളങ്കയം, ലത്തീഫ് ഹാജി, സത്താർ സഖാഫി, അബ്ബാസ് അമ്പേരി ആശംസ അർപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ ലത്തീഫ് സഖാഫി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഭാരവാഹികൾ, കെ എം കളത്തൂർ പ്രസിഡന്റ്, സുബൈർ ബാടൂർ ജനറൽ സെക്രട്ടറി, ആരിഫ് സി എൻ ഫിനാൻസ് സെക്രട്ടറി, ബഷീർ മദനി, നസീർ സഖാഫി വൈസ് പ്രസിഡന്റ്, ഹുസൈൻ അംഗടിമുഗർ, ഹുസൈൻ ഒടുവർ സെക്രട്ടറി.