കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷനിൽ ഇടനിലാകാരൻ ചമഞ്ഞ് പണപ്പിരിവ് നടത്തുന്ന യുവാവിനെതിരെ കാസർകോട് ഡിവൈഎസ്പിക്ക് പരാതി. കാസര്‍കോട് അണങ്കൂറിലെ മുബാറക്ക് എന്ന ബാറക്കുവാണ് പോലീസിനെന്ന പേരില്‍ പണപ്പിരിവ് നടത്തിയത്. കാസര്‍കോട് നാലാംമൈല്‍ തൈവളപ്പില്‍ അബ്ദൂള് റഹ്മാന്റെ മകന് ടി.ഏ. അഹമ്മദ് നിഷാദ്. കാസര്‍കോട്, തുരുത്തി കെ.കെ. പുറത്തെ ബഷീറിന്റെ മകന് ടി.ബി. അബൂബക്കര്‍, സിദ്ധിഖ് എന്നിവരാണ് മുബാഠറക്കിനെതിരെ കാസര്‍കോട് ഡിവൈഎസ്പി. പി. ബാ ലകൃഷ്ണന് നായര്‍ക്ക് പരാതി കൊടുത്തത്. 2019-ല്‍ ജോലി ആവശ്യാര്‍ത്ഥം എറണാകുളത്ത് പോയ അബൂബക്കര്‍ സിദ്ധിഖ് എറണാകുളത്തെ ഹോട്ടലില്‍ സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിച്ചിരുന്നു ഇടപാടുകള്‍ തീര്‍ത്തു മടങ്ങിയിരുന്നു തുടർന്ന് അതേ ഐഡിയിൽ താമസം തുടർന്ന് സുഹൃത്ത് മുറി വാടക നൽകിയില്ലെന്നും ഹോട്ടൽ ഉടമ എറണാകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു .ഇതിന്റെ പേരില്‍ കേസുണ്ടാന്നും എറണാകുളം പോലീസ് തന്നെ തേടി കാസർകോട് എത്തിയിരിക്കുകയാണന്നും പറഞ്ഞു മുബാറക്ക് പരാതിക്കാരനെ സമീപിച്ചത്.
എറണാകുളം പോലീസ് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ കാത്തുനിൽക്കുന്നുണ്ടെന്നും നേരിട്ട് വന്നാല്‍ പ്രശ്നം പരിഹരിക്കാമെന്നുമായിരുന്നു മുബാറക്കിന്റെ വാഗ്ദാനം. പിറ്റേ ദിവസം വിവാഹം നടക്കേണ്ടതിനാല്‍, അബൂ ബക്കര്‍ സിദ്ധിഖ് കാസര്‍കോട് പോലീസ് സ്റ്റേഷന് പരിസരത്തെത്തി മറ്റൊന്നും ചിന്തിക്കാതെ മുബാറക്ക് ആവശ്യപ്പെട്ട 10.000 രൂപ കൈമാറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി
നൽകാനാണ് പണം കൈപ്പറ്റിയതെന്നും ബാറക്കു പരാതിക്കാരനെ അറിയിച്ചു ,തുടർന്ന് സിദ്ധിഖ് എറണാകുളത്തെ ഹോട്ടലിലെത്തി നടത്തിയ അന്വേഷണത്തില്‍ സംഭവം വ്യാജമാണെന്ന് തെളിഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം പോലീസ് പിടികുടിയ വാഹനം വിട്ടുകിട്ടാനെന്ന വ്യാജേന 4500 രൂപ വാങ്ങിയ സംഭവത്തിലാണ് നാലാംമൈലിലെ അഹമ്മദ് നിഷാദ് ഡിവൈഎസ്പിക്ക് പരാതി കൊടുത്തത്. മുഹമ്മദ് നിഷാദിന്റെ കെ.എല്‍ 14. ആര്.3289 നമ്പറിലുള്ള ആൾട്ടോ കാർ ഒരു കേസിൽ അകപ്പെട്ട സുഹൃത്ത് ഓടിച്ചു കൊണ്ടിരിക്കെ പോലീസ് പിടികൂടി . തുടർന്ന് 500 രൂപ പിഴച്ചു പോലീസ് വാഹനം വിട്ടു നൽകിയെങ്കിലും തൻറെ ഇടപെടൽ കാരണമാണ് നിലവിൽ കേസ് ഒഴിവായതന്നു പോലീസിനെ പതിനായിരം രൂപ നൽകിയില്ലെങ്കിൽ തൻറെ കാറിനെയും കേസിൽ ഉൾപ്പെടുത്തുമെന്നും പരാതിക്കാരൻ അറിയിച്ചു. തുടർന്ന് പണം 5000 രൂപയായി കുറക്കുകയും ഇതിനായി നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തു. സംഭവം പരാതിക്കാരന് നേരിട്ട് തന്നെ എസ്ഐ വിളിച്ച് ചോദിച്ചതോടെ ഇതും വ്യാജമാണെന്ന് പരാതിക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചു.
മുബാറക്ക് ഇടനിലക്കാരൻ ചമഞ്ഞു പോലീസിന് കൈക്കൂലി കൊടുക്കാനെന്ന വ്യാജേന പലരില്‍ നിന്നും പണപ്പിരിവ് നടത്താറുണ്ടെന്ന് ഡി വൈ എസ് പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് . പോലീസ് ഉദ്യോഗസ്ഥര്‍ അറിയാതെയാണ് പോലീസിന്റെ പേരിലുള്ള പണപ്പിരിവ്, ഇത് ഡിപ്പാർട്ട്മെൻറ് ഏറെ നാണക്കേടിലേക്ക് തള്ളിവിട്ടു എന്നാണ് പോലീസിൻറെ വിലയിരുത്തൽ. ഏറ്റവുമൊടുവില്‍ കാര്‍ വിട്ടുകിട്ടാനെന്ന വ്യാജേന 4500 രൂപ തട്ടിയെടുത്ത സം ഭവം ശദ്ധയില്പ്പെട്ടതോടെ മുബാറക്കിനെ കാസര്‍കോട് എസ്ഐ. യു.പി. വിപിന്‍ താക്കീത് നല്‍കിയിരുന്നു. പോലീസിന് വിവരങ്ങള്‍ നൽകുന്ന ഇൻഫോർമർ എന്ന നിലയിൽ പോലീസ് സ്റ്റേഷനിലെ നിത്യ സാനിധ്യമായിരുന്നു കാസർകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയായ ബറക്കു.
പെറ്റിക്കേസ്സുകളില് പിടിക്കപ്പെടുന്ന വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ പോലീസ് സ്റ്റേഷനുമായി അടുത്ത ബന്ധമുള്ള മുബാറക്ക് ഇടനിലക്കാരനായി നിൽക്കുകയും ഇതിന്റെ മറവിൽ പലരില്‍ നിന്നും പണപ്പിരിവ്
നടത്തിയത്. കാസര്‍കോട്, വിദ്യാന ഗര്‍, മേല്‍പ്പറമ്പ്. പോലീസ് പരിതിയിൽ നിരവധി പേരെ മുബാറക്കിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങാത്തവരുടെയും ഉന്നത കുടുംബാംഗങ്ങളുടെയും വാഹനങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് പോലീസിന് വിവരം നല്കി പിടിപ്പിക്കുന്നതും പിന്നീട് ഇതിൻറെ പേരിൽ പണപ്പിരിവ് നടത്തുന്നതും യുവാവിന്റെ രീതിയാണന്നും ആരോപണം ഉയരുന്നുണ്ട് .