സർക്കാർ ജീവനക്കാർക്കുള്ള കെ.എസ്.ആർ ടി സി സർവ്വീസിന് സമാന്തരമായി അനധികൃത സർവ്വീസ് വീണ്ടും
കാസർകോട്: കോവിഡ് കാലത്ത് സർക്കാർ ജീവനക്കാർക്ക് ‘ഏർപ്പെടുത്തിയ യാത്രാ സംവിധനം ഉപയോഗിക്കാതെ അനധികൃത സംവിധാനവുമായി ചില ഉദ്യോഗസ്ഥർ വീണ്ടും രംഗത്ത് വന്നത് വീണ്ടും വിവാദമാവുന്നു.
ലോക് ഡൗൺ കഴിഞ്ഞ് നിയന്ത്രണകാലത്ത് ജില്ലാ ഭരണകൂടത്തിന്റെ കൂടി നിർദ്ദേശപ്രകാരം KSRTC കാസറഗോഡ്സിവിൽ സ്റ്റേഷൻ, ജില്ലാ കോടതി, മറ്റ് സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കായി പയ്യന്നൂരിൽ നിന്നും 4 ഉം, നീലേശ്വരത്ത് നിന്നും ഒന്നും സർവീസും ഓപ്പറേറ്റ് ചെയ്തിരുന്നു.എന്നാൽ.കോടതി ജീവനക്കാരിൽ ഒരു വിഭാഗം ഇതിന് സമാന്തരമായി അനധികൃത നിയമവിരുദ്ധ സ്വകാര്യ സർവ്വീസ് ഉപയോഗിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യാത്ര ചെയ്തതും വിവാദമായിരുന്നു: ഇത് ദൃശ്യപത്രമാധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തു കോടതിയിലെ തന്നെ നല്ലൊരു വിഭാഗം ജീവനക്കാർ നിയമാനുസരണമുള്ള സർവ്വീസ് ഉപയോഗിക്കുമ്പോഴാണ് ഒരു ന്യൂനപക്ഷം നിയമത്തെ വെല്ലുവിളിച്ചത്: KSRTC അധികൃതരുടെ പരാതിയിൽ ജില്ലാ ഭരണാധികാരി, RTA അധികൃതരും ഇടപെട്ടെങ്കിലും ഇത് തുടർന്നപ്പോൾ ഇതിനെതിരെ നടപടിയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസ് കൊടുത്ത വിഷയം വിവാദമാകുകയും, തുടർന്ന് ജില്ലാ ജഡ്ജിയടക്കം വിഷയത്തിൽ ഇടപെടുകയും തുടർന്ന് അനധികൃത സർവീസ് നിർത്തലാക്കി ജീവനക്കാർക്ക് ഒരു ബസുകൂടി അനുവദിച്ച് സർവ്വീസ് നടത്തുകയും ചെയ്തു.
ഇപ്പോൾ വീണ്ടും ഇതിൽ ഒരു വിഭാഗം ഒരു സ്വകാര്യ ടൂറിസ്റ്റ് ബസ് ഏർപ്പാടാക്കി വഴി നീളെയാത്രക്കാരെ കയറ്റി (മറ്റ് ചില ജീവനക്കാരെയും ) നിയമത്തെ വെല്ലുവിളിച്ച് സർവീസ് നടത്തുന്നതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
പരാതി ഉയർന്നാൽ പിടിക്കപ്പെടാതിരിക്കാൻ ഓരോ ദിവസവും ബസ്സുകൾ മാറ്റിയാണ് നിയമ ലംഘനം
നിയമപാലനത്തിൽ മാതൃകയാകേണ്ട കോടതി ജീവനക്കാരിലെ ഒരു ന്യൂനപക്ഷമാണ് ഈ പരസ്യ നിയമ ലംഘനത്തിന് ചുക്കാൻ പിടിക്കുന്നത് എന്നതും ഗൗരവതരമാണ്: പയ്യന്നൂർ, കരിവെള്ളൂർ,കാലിക്കടവ് മുതൽ കാസറഗോഡ് വരെ പ്രധാന ടൗണുകളിൽ നിന്നും ചട്ടഞ്ചാൽ പോലീസ് സ്റ്റേഷനു മുന്നിൽ നിന്നും ആളുകളെ കയറ്റിയാണ് നിയമവിരുദ്ധ സർവീസ് നടത്തന്നത്.
ഈ നിയമ ലംഘനത്തിനെതിരെ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ പതിയണമെന്നും നടപടിയുണ്ടാകണമെന്നുമാണ് മറ്റു ജീവനക്കാരുടെ ആവശ്യം’