പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടും പെൻഷൻ പ്രായത്തിൽ മാറ്റമില്ല ധനമന്ത്രി
തിരുവനന്തപുരം: ഫെബ്രുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പെൻഷൻ പ്രായം ഉയർത്തില്ലെന്നും മന്ത്രി അറിയിച്ചു. പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ നിർണായ തീരുമാനം.
ഡിവൈഎഫ് ഐ അടക്കമുള്ള യുവജന സംഘടനകളും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സർക്കാരിനോട് കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്നാണ് വിവരം. അതേ സമയം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അവസാനിക്കുന്ന റാങ്ക് പട്ടികയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനിടെ, സി-ഡിറ്റിലെ 110 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനും നീക്കം. പത്ത് വർഷം പൂർത്തിയായെന്ന മാനദ്ണ്ഡം മാത്രം പരിഗണിച്ചാണ് തീരുമാനം.