ക്രിസ്ത്യൻ നാടാർ വിഭാഗം സംവരണ പട്ടികയിൽ
തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ വിഭാഗത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനമെടുത്തത്. സംവരണം ലഭ്യമല്ലാത്ത നാടാർ വിഭാഗക്കാരെ സംസ്ഥാന ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നൽകാനാണ് തീരുമാനം.
നിലവിൽ ഹിന്ദു നാടാർ, എസ്ഐയുസി നാടാർ വിഭാഗക്കാർക്കാണ് സംവരണമുള്ളത്. ഒബിസി വിഭാഗത്തിന് നിലവിൽ മൂന്നുശതമാനം സംവരണമാണുള്ളത്.സംവരണമില്ലാത്ത നാടാർ വിഭാഗവും അവരുൾപ്പെടുന്ന വിവിധ മതനേതൃത്വവും ദീർഘകാലമായി ഈയാവശ്യം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവമേഖലയിൽ സ്വാധീനമുറപ്പിക്കാൻ ഈ നടപടികൾ വഴി കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.