തൊഴിൽ പരിശീലനത്തിന്
അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട്: ജനത കോ-ഓപ്പറേറ്റീവ് പ്രസിലേക്ക് ഡിടിപി, ഓഫ്സെറ്റ് പ്രിന്റിംഗ്, ബുക്ക് ബയന്റിംഗ് എന്നീ തൊഴിലുകളില്‍ 6 മാസത്തെ പ്രായോഗിക പരിശീലനം നേടുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിടിപി & ഓഫ്സെറ്റ് പ്രിന്റിംഗിലേക്ക് പ്ലസ്ടു പാസായിരിക്കണം അല്ലെങ്കില്‍ എസ്എസ്എല്‍സിക്ക് ശേഷം ഐടിഐ ട്രേഡ് ടെസ്റ്റ് വിജയിച്ചിരിക്കണം.
ബുക്ക് ബയന്റിംഗിലേക്ക് ഉപരിപഠനയോഗ്യതയോടെ എസ്എസ്എല്‍സി പാസായിരിക്കണം. 01.01.2021ന് 18 വയസ്സില്‍ കുറയാനും 38 വയസ്സില്‍ അധികരിക്കാനും പാടുള്ളതല്ല. സ്റ്റൈപ്പന്റ് ഡിടിപി & ഓഫ്സെറ്റ് പ്രിന്റിംഗ് മാസം 3000 രൂപ, ബുക്ക് ബയന്റിംഗ് 2500 രൂപയുമായിരിക്കും. ആകെ ഓരോ ട്രേഡിലും മൂന്ന് പേര് വീതം 12 ഒഴിവുകള്‍.
അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് സാക്ഷ്യപകര്പ്പുകള് സഹിതം ഈ മാസം ആറിന് വൈകിട്ട് 4 മണി വരെ സ്വീകരിക്കുന്നതായിരിക്കും. അപേക്ഷയുടെ മാതൃക സംഘം നോട്ടീസ് ബോര്‍ഡ്, സെയില്‍സ് ഡിപ്പോ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 04672204682