വാഹനാപടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന വൃദ്ധൻ മരണപ്പെട്ടു.
കാഞ്ഞങ്ങാട്: : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ഇരിയ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന വേളയിൽ വിട്ടിൽ കുഞ്ഞിരാമൻ (70 ) ആണ് മരിച്ചത് .രണ്ട് വർഷം മുമ്പ് ഇരിയയിൽ വെച്ച് കുഞ്ഞിരാമന് ബൈക്ക് തട്ടി ഗുരുതരമായി
പരിക്കേറ്റിരുന്നു. ദീർഘകാലം ആശുപത്രിയിലും അതിന് ശേഷം വീട്ടിലും ചികിൽസയിൽ കഴിയവേ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ഭാര്യ ശ്രീദേവി. മക്കൾ: മനോജ്കുമാർ (ഗൾഫ്) , സുനിൽകുമാർ, സുകേഷ്
(ഇരുവരും ഡ്രൈവർ ) , വിദ്യ. മരുമകൻ :ഷാജി ) . സഹോദരങ്ങൾ.ദേവി യശോദ, പരേതരായ നാരായണൻ, കൃഷ്ണൻ, ദേവകി.