വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍
ചട്ടഞ്ചാലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ചട്ടഞ്ചാല്‍: കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കുക, പൊതു മേഖലയുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപിടിച്ചു കൊണ്ട് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ചട്ടഞ്ചാലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പരിപാടി ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി തോമസ് സെബാസ്റ്റിയന്റെ അധ്യക്ഷതയില്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ കമ്മിറ്റയംഗം ടി നാരായണന്, കെ നാരായണന്, എസ് ടി യു നിയോജക മണ്ഡലം പ്രസിഡണ്ട് അബൂബക്കര്‍ കണ്ടത്തില്‍, ഖാദര്‍ കണ്ണമ്പള്ളി, എന്നിവര്‍ സംസാരിച്ചു. എഐടിയുസി ജില്ലാ കമ്മറ്റിയംഗം കെ കൃഷ്ണന് സ്വാഗതം പറഞ്ഞു. കാര്‍ഷിക നിയമത്തിന്റെയും ലേബര്‍ കോഡ് നിയമത്തിന്റെയും കോപ്പികള്‍ കത്തിച്ചു.