പാലക്കാട് തൃത്താലയില്‍ മാതാവിനെയും രണ്ടു മക്കളെയും കിണറ്റില്‍
മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: തൃത്താല ആലൂരില്‍ മാതാവിനെയും രണ്ടു മക്കളെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആട്ടയില്‍പടി കുട്ടിഅയ്യപ്പന്‍ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്.
ശ്രീജയേയും, മക്കളേയും ചൊവ്വാഴ്ച അഞ്ച് മണി മുതല്‍ വീട്ടില്‍ നിന്നും കാണാതായതായെന്ന് കാണിച്ച് വീട്ടുകാര്‍ തൃത്താല പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെയാണ് ബന്ധുക്കള്‍ മൂത്ത കുട്ടിയുടെ മൃതദേഹം കിണറ്റിലെ വെള്ളത്തില്‍ പൊന്തി കിടക്കുന്ന നിലയില്‍ കണ്ടത്തിയത്.
ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പി മുരളീധരന്, തൃത്താല സി ഐ വിജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഷൊര്‍ണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മൂവരുടേയും മൃതദേഹം കരക്കെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ശ്രീജയുടെ ഭര്‍ത്താവ് യതീന്ദ്രന് മേഴത്തൂര്‍ സ്വദേശിയാണ്. കുടുംബപരമായി വഴക്കിടല്‍ പതിവാണെന്നും, അതിനാല്‍ ഇടയ്ക്ക് സ്വന്തം വീട്ടില്‍ ശ്രീജ വന്നു പോകാറുണ്ടെന്നും, കഴിഞ്ഞ നാല് മാസമായി ഭര്‍ത്താവുമായി അകല്‍ച്ചയിലാണെന്നും നാട്ടുകാര്‍ പറയുന്നു.