സര്‍ക്കാര്‍ സ്ഥലം കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ച കുടിലുകള്‍ റവന്യൂ അധികൃതര്‍ നീക്കം ചെയ്തു.
കാസർകോട്:: സര്‍ക്കാര്‍ സ്ഥലം കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ച കുടിലുകള്‍ റവന്യൂ അധികൃതര്‍ നീക്കം ചെയ്തു. പെര്‍ളടുക്കം മഞ്ഞനടുക്കത്ത് നിര്‍മ്മിച്ച അഞ്ചു കുടിലുകളാണ് കാസര്‍കോട് ലാന്റ് റവന്യു തഹസീല്‍ദാര്‍ ആര് കെ സുനിലിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തത്.. കുടിലുകളിലൊന്നിലും ആള്‍ത്താമസമുണ്ടായിരുന്നില്ല. മൂന്നാഴ്ച്ച മുമ്പാണ് പ്ലാത്തിയിലും മഞ്ഞനടുക്കത്തും ഒരേ രീതിയില്‍ കുടിലുകള്‍ നിര്‍മ്മിച്ചത്. പ്ലാത്തിയിലെ കുടിലുകള്‍ നേരത്തെ തന്നെ നീക്കിയിരുന്നു.. ജൂനിയര്‍ സൂപ്രണ്ട് ഗോപകുമാര്‍, വില്ലേജ് ഓഫീസര്‍ നോയല്‍ റോഡ്രിഗസ് എന്നിവരും റവന്യു സംഘത്തിലുണ്ടായിരുന്നു.