ഒടുവിൽ ജാമ്യം; 95 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ശിവശങ്കർ പുറത്തിറങ്ങുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. 95 ദിവസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. ഇതോടെ ഇന്ന് ഉച്ചയ്ക്ക് ശേഷം ശിവശങ്കറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാം.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സ്വര്‍ണക്കടത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളര്‍ക്കടത്ത് കേസ് മാത്രമാണ് ജയില്‍മോചിതനാകാന്‍ ശിവശങ്കറിനുമുന്നിലുണ്ടായിരുന്ന ഏക കടമ്പ.