കാസർകോട് സാംസ്കാരിക വേദിക്ക്
പുതിയ സാരഥികള്‍
കാസർകോട്: കാസര്‍ഗോഡിലെ സാംസ്കാരിക പാരമ്പര്യവും തനിമയും കലയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചുവരുന്ന കാസര്‍ഗോഡ് ജില്ലാ സാംസ്കാരിക വേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ടായി ആബിദ് എടച്ചേരിയേയും ജനറല്‍ സെക്രട്ടറിയായി പി ജെ സന്തോഷിനെയും ട്രഷററായി ഫറീന കോട്ടപ്പുറത്തേയും, തെരഞ്ഞെടുത്തു.
സഹഭാരവാഹികള്‍: ഭാവന കെ, മര്‍സൂക് കോളൊട്ട് (വൈസ് പ്രസിഡണ്ട്), ആല്ബിന് ദേവസ്യ തബ്ഷീര്‍ അബ്ദുള്ള (സെക്രട്ടറി)
കാസര്‍ഗോഡിന്റെ സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും കാസര്‍ഗോഡന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്കിയ ജില്ലാ സന്നദ്ധ പ്രവര്‍ത്തകരെയും ആരോഗ്യ പ്രവര്‍ത്തകരെയും മികച്ച സംഘടനകള്‍ക്ക് അവാര്‍ഡ് നല്കി ആദരിക്കാനും തീരുമാനിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാസര്‍ഗോഡ് സാംസ്കാരികോത്സവം നടത്താനും തീരുമാനിച്ചു.