വീടുകളില്‍ അകപ്പെട്ടവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്കാൻ ‘സ്വരക്ഷ’, അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനായി ‘അമൃതം’ ടെലി പ്ലാറ്റ്ഫോമുകള്‍ക്ക് തുടക്കമിട്ടത് കാസര്‍കോട്ടെ പോലീസ്.
കാസര്‍കോട്: കാര്ക്കശക്കാരായ പോലീസുകാരല്ല ഇന്ന് കാസര്‍കോട് പോലീസ്. ജനമൈത്രി പോലീസായി ജനസൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെയും പദ്ധതികളിലൂടെയും മികച്ച മാതൃകയാവുകയാണ് കാസര്‍കോട്ടെ പോലീസുകാര്‍. കൊവിഡിന്റെ തുടക്കത്തില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോഴും കരുതലായി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. വീടുകളില്‍ അകപ്പെട്ടവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി ‘സ്വരക്ഷ’, അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനായി ‘അമൃതം’ എന്നീ ടെലി പ്ലാറ്റ്ഫോമുകള്‍ക്ക് തുടക്കമിട്ടത് കാസര്‍കോട്ടെ പോലീസുകാരാണ്.
കേസന്വേഷണത്തിന് കൃത്യത ഉറപ്പാക്കുകയെന്നതാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ പോലീസ് ലീഗല്‍ സെല്ലിന്റെ ലക്ഷ്യം. എല്ലാ കേസുകളിലും കോടതിയില്‍ ചാര്‍ജ് കൊടുക്കുന്നതിനു മുമ്പായി കേസിനെ പറ്റി വിശദമായി പഠിച്ചാണ് തുടര്‍ നടപടിയിലേക്ക് നീങ്ങുന്നത്. അന്വേഷണ അപാകതകളുള്ളവ പരിഹരിക്കാനായി നിയമ കാര്യങ്ങളില്‍ യോഗ്യരായ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ലീഗല്‍ രൂപിരിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജില്ലാ പോലീസ് ഓഫീസില്‍ സ്ഥാപിച്ച ജനമൈത്രി റൂം, പോലീസ് പരിശീലന കേന്ദ്രം തുടങ്ങിയവയെല്ലാം ജില്ലയിലെ പോലീസ് വകുപ്പിന്റെ നേട്ടങ്ങളാണ്.