വരുമാനം നേടാന്‍ ആട് ,പോത്ത് വളര്‍ത്തല്‍ പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ
കാഞ്ഞങ്ങാട്:മൃഗസംരക്ഷണ വകുപ്പ് ആനിമൽ റിസോഴ്സ് ഡവലപ്പ്മെൻ്റ് പദ്ധതിയുടെ ഭാഗമായുള്ള പോത്തുകുട്ടി വളർത്തൽ പദ്ധതി കാഞ്ഞങ്ങാട് നഗരസഭയിൽ ആരംഭിച്ചു.നഗരസഭയിലെ പതിനഞ്ച് ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ പോത്തിൽ കുട്ടികളെ നൽകിയത്. 9000 രൂപക്ക് വാങ്ങിയ ആറു മാസം പ്രായമുള്ള പോത്തുകുട്ടികളെയാണ് വിതരണം ചെയ്തത്. ഇതോടൊപ്പം 500 രൂപയുടെ മരുന്നും 250 രൂപ ഇൻഷുറൻസും 250 രൂപ പോത്തുവളർത്തൽ പരിശീലനത്തിനും ഉൾപ്പെടെ 10,000 രൂപയാണ് ചെലവാക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന കേരള പുന:രധിവാസ ഉപജീവന ധനസഹായ പദ്ധതിയായ ആട് വളർത്തൽ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതി പ്രകാരം നഗരസഭയിലെ നാല് ഗുണഭോക്താക്കൾക്ക് ആറ് ആടുകളെ വീതമാണ് നൽകുന്നത്. ഒരു യൂണിറ്റിന് 25000 രൂപ സബ്സിഡി നൽകുന്ന പദ്ധതി നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി ജാനകിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ: കെ വസന്തകുമാർ റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് ഫിൽഡ് ഓഫിസർ സന്ധ്യ കെ വി നന്ദി പറഞ്ഞു.