കോവിഡ് വ്യാപനം പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാല്‍ 2000 രൂപപിഴ ഈടാക്കുമെന്ന് കോഴിക്കോട് പോലീസ്
കോഴിക്കോട്: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ 2000 രൂപ പിഴ ഏര്‍പ്പെടുത്തി കോഴിക്കോട് പൊലീസ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് 10 വയസില്‍ താഴെയുളള കുട്ടികള്‍ക്കും 60 വയസ്സിന് മുകളിലുളളവര്‍ക്കും പൊതുസ്ഥലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളങ്ങളില് 10 വയസ്സില്‍ താഴയെുളള കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി കര്‍ശന പൊലീസ് പരിശോധന ഏര്‍പ്പെടുത്തി. എന്നാല്‍, ചികിത്സ ആവശ്യങ്ങള്‍ക്ക് വരുന്നതിനു തടസ്സമില്ല. ആളുകള്‍ കൂടുതല്‍ വരാന്‍ സാധ്യതയുളള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.