ജില്ലയിലെ കൃഷിയുടെ അടിസ്ഥാന വികസനത്തിന് അഞ്ച് കോടി അനുവദിച്ചു.
കാഞ്ഞങ്ങാട്: ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി ജില്ലയ്ക്ക് അഞ്ച് കോടി രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മടിക്കൈ കുണ്ടേൻ വയൽ തോടിൻ്റെ പാർശ്വഭിത്തി നിർമ്മാണവും ട്രാക്ടർ റാമ്പ് നിർമ്മണത്തിനും, കിണാവൂർ വയൽ പാടശേഖരത്തിന് തോട് നിർമ്മാണം കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ ചെന്തളം തോടിന് പാർശ്വഭിത്തി നിർമ്മാണം കോടോം-ബേളൂർ കൃഷിഭവന് കീഴിൽ ട്രാക്ടർവേ നിർമ്മാണം എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമായി അഭൂതപൂർവ്വ മായ വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് എതിരാളികൾ പോലും പറയുന്ന തരത്തിൽ നാലായിരം കോടിയ്ക്കടുത്ത് രൂപയുടെ വികസനമാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടന്നത് നടന്നത് ‘