കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ വഴിവിട്ട ബന്ധങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജോളിയുടേയും ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റേയും ബന്ധത്തെ കുറിച്ച് നാട്ടുകാര്‍ക്ക് ചില സംശയങ്ങളുയരുന്നത്. ജോളിയുമായി 5 വര്‍ഷത്തിലേറെയായി ജോണ്സന് ബന്ധം. റിട്ടയര്‍മെന്റ് പ്രായത്തില്‍ എത്തി നില്ക്കുന്ന ജോണ്‍സനെ എന്തിനാണ് ജോളി വലയില്‍ വീഴ്ത്തിയതെന്നാണ് മിക്കവരിലും ഉയരുന്ന സംശയം. കാണാന്‍ ആണെങ്കിലും മെലിഞ്ഞ പാവം പിടിച്ച ഒരു മനുഷ്യനെന്നാണ് ഇവരുടെ കണ്ടെത്തലുകള്‍. അതേസമയം ജോളിയുമായി അടുപ്പത്തിലായതോടെ ചിലവിന് പോലും കാശ് വീട്ടില്‍ കൊടുക്കില്ലെന്നാണ് ജോണ്‍സന്റെ കുടുംബത്തിന്റെ ആരോപണം. അതുകൊണ്ട് തന്നെ ജോളി അകത്തായതോടെ ഏറ്റവും ആശ്വാസം ഈ കുടുംബത്തിന് തന്നെയാണ്.
ജോളി മൂന്നാമതൊരു വിവാഹത്തിന് ആഗ്രഹിച്ചിരുന്നുവെന്നും അതിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസ് കണ്ടെത്തിയതോടെയാണ് ജോണ്‍സന്റെ സാന്നിധ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. ജോണ്‍സനെ സ്വന്തമാക്കാനായാണു ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചതെന്നാണ് ജോളിയുടെ മൊഴി. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോണ്‍സണോടൊപ്പം ജോളി ബംഗളൂരു, കോയമ്ബത്തൂര്‍, തിരുപ്പുര്‍ തുടങ്ങി പലയിടങ്ങളിലേക്കും ഒരുമിച്ച് യാത്ര നടത്തുകയും ഒപ്പം താമസിക്കുകയും ചെയ്തിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇരുവരും കുടംബാംഗങ്ങളൊത്ത് പലതവണ വിനോദസഞ്ചാരത്തിനും സിനിമയ്ക്കും പോയി. പിന്നീട് ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജോണ്‍സന്റെ ഭാര്യ ജോളിയുമായുള്ള സൗഹൃദം ഒഴിവാക്കുകയും ഭര്‍ത്താവിനെ താക്കീതും ചെയ്തു. എന്നാല്‍ തൃക്കരിപ്പൂരില്‍ ജോലിയുണ്ടായിരുന്ന ജോണ്സന് ഒന്നരവര്‍ഷം മുന്‍പ് കോയമ്ബത്തൂരിന് സ്ഥലം മാറിപ്പോയശേഷം ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോളിയുമായുള്ള ബന്ധം ജോണ്‍സന്റെ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. ബന്ധം ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും ഇതു തുടരുകയായിരുന്നു. ഇതിനിടെയാണ് ജോളി പിടിയിലായത്. അതേസമയം ഷാജുവിന്റെ ജോലി സ്വന്തമാക്കാനാണ് അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും ജോളി വ്യക്തമാക്കിയിരുന്നു. മുക്കം ആനയാംകുന്ന് സ്കൂളിലെ അധ്യാപകനായ ഷാജു മരിച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ജോളി നല്കിയ മൊഴി. അതേസമയം ജോണ്‍സന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താനുള്ള ശ്രമവും നടത്തിയിരുന്നു. ജോളി കൊടുത്തിരുന്ന ജ്യൂസ് കുടിക്കാതിരുന്നതിലാണ് ഇവര്‍ക്ക് ജീവന് തിരിച്ചുകിട്ടിയത്.