സ്റ്റുഡന്റ് പോലീസ് കേഡറ്റ്
ക്വിസ് മാരത്തോണ്‍
ചട്ടഞ്ചാല്‍ സ്കൂള്‍ ടീം സംസ്ഥാന തലത്തിലേക്ക്
പൊയിനാച്ചി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ തല ക്വിസ് മാരത്തോണില്‍ ചട്ടഞ്ചാല്‍ സ്കൂള്‍ ടീം ഒന്നാം സ്ഥാനത്തെത്തി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. ചട്ടഞ്ചാല്‍ സ്കൂളിന് വേണ്ടി ഒമ്പതാം തരം വിദ്യാര്‍ത്ഥികളായ സായന്ത് കെ, മാളവിക എം എന്നിവരും എട്ടാം തരം വിദ്യാര്‍ത്ഥി കെ കൃഷ്ണജിത്തും ഉള്‍പ്പെട്ട ടീം മികച്ച വിജയം നേടി ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രാഥമിക റൗണ്ടില്‍ 30 ല്‍ അധികം ടീമുകള്‍ പങ്കെടുത്തപ്പോള്‍ അതില്‍ ഒന്നാം സ്ഥാനവും ചട്ടഞ്ചാലിനായിരുന്നു. ഫൈനല്‍ റൗണ്ടില്‍ അഞ്ച് ടീമുകള്‍ പങ്കെടുത്തു. ഫെബ്രുവരി 14 ന് പാലക്കാട് നടക്കുന്ന സംസ്ഥാന തല മ്സരത്തില് ജില്ലയെ ചട്ടഞ്ചാല്‍ സ്കൂള്‍ ടീം പ്രതിനിധീകരിക്കും.