ജില്ലാ പോലീസ്ചീഫുമാർക്ക് സ്ഥലം മാറ്റം: വിജിലൻസ് ഇന്റലിജൻസ് എസ് പി ഹരിശങ്കർ കാസർകോട് പോലീസ് മേധാവി
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ പോലീസ് സൂപ്രണ്ടുമാർക്ക് സ്ഥലം മാറ്റം. വിജിലൻസ് ഇന്റലിജൻസ് എസ്പി ഹരിശങ്കർ കാസർകോട് പോലീസ് മേധാവിയാകും.
കാസർകോട് എസ്പി ഡി ശിൽപയെ കോട്ടയത്തേക്ക് മാറ്റി.
വയനാട് എസ്പി ജി പൂങ്കുഴലിയെ തൃശൂരിലേക്ക് മാറ്റി. ജി ജയദേവ് ആലപ്പുഴ എസ് പിയാകും. തിരുവനന്തപുരം റൂറൽ എസ്പിയായി പി കെ മധുവിനെ നിയമിച്ചു.
അരവിന്ദ് സുകുമാരൻ വയനാട് എസ്പിയാകും. വൈഭവ് സക്സേനയെ തിരുവനന്തപുരം ഡിസിപിയാക്കി.