മഹാ മനസ്ക്കതയ്ക്ക് മാണിക്കോത്തിന്റെ ആദരംസ്കൂളിന് സൗജന്യമായി നൽകിയത് ഒന്നര കോടി രൂപ മൂല്ല്യമുള്ള ഭൂമി.
കാഞ്ഞങ്ങാട്: സ്വന്തമായി ഭൂമിയില്ലാത്തതിന്റെ പേരിൽ സർക്കാർ ആനുകൂല്യങ്ങൾ നഷ്ടമാവുന്ന മാണിക്കാത്ത് ഗവ: ഫിഷറീസ് യു.പി.സ്കൂളിന് സൗജന്യമായി ഭൂമി നൽകിയ മഹാമനസ്ക്കതയ്ക്ക് മാണിക്കോത്തിന്റെ ആദരം
അന്തരിച്ച കല്ലട്ര അബ്ദുൾ ഖാദർ ഹാജിയുടെ മക്കളായ കല്ലട്ര മാഹിൻ ഹാജി,കല്ലട്ര ഇബ്രാഹിം,കല്ലട്ര അബ്ദുൾ റഹിമാൻ അഷറഫ്,കല്ലട്ര മുഹമ്മദ് ഷെരീഫ്,കല്ലട്ര അബ്ദു സലാം,കല്ലട്ര മുനീർ,കല്ലട്ര ഖമറുന്നിസ എന്നിവർ ചേർന്ന് ഇരുപത്തിരണ്ടര സെന്റ് ഭൂമിയും എം.എൻ.മുഹമ്മദ് ഹാജി അഞ്ച് സെന്റ് ഭൂമിയുമാണ് മാണിക്കോത്ത് ഗവ:ഫിഷറീസ് യു.പി.സ്കൂളിന് സൗജന്യമായി നൽകിയത്. നിലവിലെ വിപണി മൂല്ല്യമനുസരിച്ച് ഇത്രയും ഭൂമിക്ക് ഒന്നരക്കോടിയിലേറെ രൂപ വില വരും ഈ സ്ഥലത്താണ് കാഞ്ഞങ്ങാടിന്റെ എം.എൽ.എ.മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടലിനെ തുടർന്ന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചിലവിൽ കെട്ടിടം പണിയുന്നത്.
കാസർഗോഡ് ചെങ്കളയിലെ മുഹമ്മദ് വടക്കേകരയാണ് കെട്ടിടത്തിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്,നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.തിങ്കളാഴ്ച വൈകീട്ട് നടന്ന ശിലാസ്ഥാപന ചടങ്ങിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ സ്കൂളിന് സൗജന്യമായി ഭൂമനൽകിയവരെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ വേദിയിലും സദസിലും നിലക്കാത്ത കരഘോഷമാണ് മുഴങ്ങിയത്. പ്രൗഡമായ ചടങ്ങിൽ ജനപ്രതിനിധികൾ,അദ്ധ്യാപകർ,രക്ഷിതാക്കൾ തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അദ്ധ്യക്ഷയായി.