ചെങ്കൽ മേഖലയിലെ തീവെട്ടികൊള്ളക്കെതിരെ ഡി വൈ.എഫ് ഐ
മടിക്കൈ: മടിക്കൈ മേഖലയിൽ തൊഴിലാളികളുടെ ന്യായമായ കൂലി വർധനവിന്റെ മറവിൽ ചെങ്കല്ലിന് വൻ വില വർധിപ്പിച്ചുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന ചെങ്കൽപ്പണ മുതലാളിമാരുടെ നീക്കത്തിനെതിരെ ഡി.വൈ എഫ് ഐ രംഗത്ത്.
കഴിഞ്ഞ മൂന്ന് വർഷമായി ചെങ്കൽ മേഖലയിലെ തൊഴിലാളികളുടെ വേതനത്തിന് യാതൊരു വർധനവും ഉണ്ടായിട്ടില്ല.. എന്നാൽ ഈ കാലയളവിലും യാതൊരു മാനദണ്ഡവും ഇല്ലാതെ ക്രമാതീതമായി കല്ലിനു വില വർധിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ കല്ലിന് 26 രൂപ ആയിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾ അവരുടെ വേതനം 2.45 പൈസയിൽ നിന്നും 50 പൈസ വർദ്ധനവ് ഉണ്ടാക്കണം എന്ന ആവശ്യം ഉന്നയിച്ചത്.. എന്നാൽ അത് വകവയ്ക്കാതെ തൊഴിലാളികളെ സമരത്തിലേക്ക് നയിക്കുന്ന സമീപനമാണ് മുതലാളിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഈ സമരത്തിന്റെ മറവിലാണ് 50 പൈസ തൊഴിലാളികൾക്ക് വർധിപ്പിച്ച് കല്ലിനു 5 രൂപയോളം വർധിപ്പിക്കുന്ന ഗൂഢ നീക്കം ഉണ്ടായിട്ടുള്ളത്.
ജില്ലയിലെ ചെങ്കൽ ഖനനം നടത്തുന്ന മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വില ഈടാക്കുന്നതും മടിയെത്തക്ക യിലാണ് ഇതിന്റെ പിന്നിൽ ചെങ്കൽ മേഖലയിലെ വൻകിടക്കാരായ ചുരുക്കം ചില മുതലാളിമാരുടെ സ്വാർത്ഥ തലപര്യം കൂടിയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
മുതലാളിമാരുടെ ഈ നിക്കത്തിനെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി ഡി.വൈ എഫ് ഐ മുന്നോട്ട് പോകമെന്ന് മടിക്കൈ സെൻ്റർ ഭാരവാഹികൾ അറിയിച്ചു.