ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തിന് ജില്ലാ പഞ്ചായത്തിൻ്റെ പച്ചക്കൊടിഅനുവദിച്ചത് 25 ലക്ഷം രൂപ
കാസർകോട്: കാസർകോട് ജില്ലാ ഭരണസംവിധാനം
അർഹതപ്പെട്ടവരുടെ കൈകളിലെത്തിയപ്പോൾ തന്നെ ജനഹിതങ്ങൾ സാക്ഷാത്കരിക്കപ്പെടുകയാണെന്ന് ചെങ്കള നിവാസികൾ ‘ചെങ്കള പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല
സ്വപ്നമായ സ്റ്റേഡിയം നിർമ്മിക്കാൻ
ബേബി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള
ഭരണ സമിതി തീരുമാനിച്ചതാണ് നാട്ടുകാരിൽ ആഹ്ലാദം പടർത്തിയത്. 25 ലക്ഷം രൂപയാണ്
സ്റ്റേഡിയം നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.ഇതോടെ ചെങ്കള പഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കായിക സ്വപ്ങ്ങൾക്കാണ് ചിറക് മുളക്കുന്നത് ‘