കേരളം കഞ്ചാവിന്റെ പിടിയിൽ.. ഭരണിക്കാവില്‍ ഇന്നലെ പിടിച്ചെടുത്തത് 50 കിലോ കഞ്ചാവ്
മാവേലിക്കര: കായംകുളം -പുനലൂര്‍ റോഡില്‍ ഭരണിക്കാവ് കോയിക്കലില്നിന്ന് 50 കിലോ കഞ്ചാവ് പിടികൂടി.. ചന്തയ്ക്ക്സമീപത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് കഞ്ചാവ് ഹൈവേ പൊലീസ് പിടികൂടിയത്.
അഡീഷണല്‍ എസ്ഐ ഉണ്ണികൃഷ്ണന് നായരും രണ്ട് പോലീസുകാരും ഹൈവേയില്‍ പെട്രോളിങ് നടത്തുന്നതിനിടയില്‍ പമ്പിനുള്ളില്‍ രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് ചെന്നപ്പോള്‍ ഒരു കാറില്‍ പ്രതികള്‍ രക്ഷപ്പെട്ടു.
ഭരണിക്കാവ് മഞ്ഞാടിത്തറ ബിസ്മിനാ മന്‍സിലില്‍ ബുനാഷ് ഖാന്റെ (25) kl 29ആര്-111 ഫോക്സ് വാഗണ്‍ കാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ അടക്കമുള്ളവരാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവ് മാഫിയയെ അടിച്ചമർത്താൻ അധികൃതർ പൂർണമായും പരാജയപ്പെട്ടതൊറെയാണ് കേരളം ഉടനീളം കഞ്ചാവ് വ്യാപനം ശക്തമായത്.